

കഴിഞ്ഞ ദിവസമാണ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതിലൂടെ തെലുങ്ക് നടൻ ശിവാജി വിവാദങ്ങളിൽ അകപ്പെട്ടത്. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട, സാരി പോലുള്ളവ ധരിക്കൂ എന്നാണ് ശിവാജി തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ പറഞ്ഞത്. വിവിധകോണുകളിൽ നിന്ന് വിമർശനങ്ങൾ ശക്തമായതോടെ സംഭവത്തിൽ ശിവാജി മാപ്പും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കവേ അദ്ദേഹം നടി നിധി അഗർവാളിന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. നടി നിധി അഗർവാൾ തന്നെ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. താൻ അങ്ങനെ പറഞ്ഞത് നിധി അഗർവാൾ ഒരാഴ്ച മുൻപ് ഒരു മാളിൽ പോയതു കൊണ്ടാണെന്ന് ശിവാജി പറഞ്ഞു.
അവിടെ ഒരു കൂട്ടം ആളുകൾ അവരെ വലിച്ചിഴക്കാൻ ശ്രമിച്ചു. അവർ ഒരു ചെറിയ വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാൽ, ആൾക്കൂട്ടത്തിന് നടുവിൽപെട്ട അവരുടെ മുഖം കണ്ടപ്പോൾ അവർ വളരെ നാണംകെട്ടതായി തനിക്ക് തോന്നി. ഈ വിഷയം സംസാരിക്കുന്നതിനിടെ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചു. അതിൽ ക്ഷമ ചോദിച്ചു. പറഞ്ഞതെന്തായാലും, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു.
വനിതാ കമ്മീഷനിൽ ക്ഷമാപണ കത്ത് സമർപ്പിക്കുമെന്നും ശിവാജി പറഞ്ഞു. ആരെയും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും ശിവാജി പറഞ്ഞു. "ദണ്ടോര പ്രീ-റിലീസ് ഇവൻ്റിൽ ഞാൻ പറഞ്ഞത് മോശം വസ്ത്രങ്ങൾ ധരിക്കരുത്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നാണ്. നിങ്ങൾ പൊതുവായി പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നല്ല വസ്ത്രം ധരിക്കുക.
അതേസമയം, ഞാൻ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചു, അതിന് ഞാൻ ക്ഷമാപണം നടത്തി. പക്ഷേ ഞാൻ പറഞ്ഞത് എന്തായാലും, എൻ്റെ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിന്നു. ബാധിക്കപ്പെട്ട എല്ലാ സ്ത്രീകളോടും ഞാൻ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ, പുരുഷന്മാരുടെ പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് ചോദിച്ചപ്പോൾ ശിവാജി തൻ്റെ നിലപാട് ആവർത്തിച്ചു.
തൻ്റെ വാക്കുകൾ നിധി അഗർവാളിനെയോ സാമന്ത റൂത്ത് പ്രഭുവിനെയോ സംഭവങ്ങളിൽ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. "സാമന്തക്കുണ്ടായിരുന്ന സന്ദർഭാനുകൂല്യം എന്താണെന്നുവെച്ചാൽ അവർ ഭാഗ്യവശാൽ സാരിയിലായിരുന്നു.
കലാകാരന്മാരെ തൊടണം എന്ന് മാത്രമേ ജെൻ സി തലമുറയിൽപ്പെട്ടവർക്കുള്ളൂ. കൂടുതലൊന്നും അവർ ചിന്തിക്കുന്നില്ല. ഞാൻ സാമന്തയെയോ നിധിയെയോ ഇതിന് കുറ്റപ്പെടുത്തുന്നില്ല. ഞാൻ പറയുന്നത് അവർ ശ്രദ്ധിക്കണം എന്നാണ്. നിധിയുടെ വസ്ത്രങ്ങൾ അറിയാതെ മാറിയിരുന്നെങ്കിലോ? നമ്മൾ ആവശ്യപ്പെട്ടാൽ പോലും ആരും ആ വിഡിയോ നീക്കം ചെയ്യില്ല."- ശിവാജി പറഞ്ഞു.
എന്നാൽ രൂക്ഷമായ ഭാഷയിലാണ് നടന്റെ ഈ വാക്കുകളോട് നിധി അഗർവാൾ പ്രതികരിച്ചത്. അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് കൃത്രിമം കാണിക്കലാണെന്ന് നിധി അഗർവാൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates