'ജനങ്ങള്‍ എന്നും കൂടെ നിന്നു, തടസങ്ങള്‍ സൃഷ്ടിച്ചത് സിനിമയ്ക്കുള്ളിലുള്ളവര്‍'; ശിവ ഉദ്ദേശിച്ചത് വിജയ്‌യെ?

തുടക്കം മുതലേ ജനങ്ങള്‍ എനിക്ക് പിന്തുണ നല്‍കി കൂടെയുണ്ട്
Sivakarthikeyan, Vijay
Sivakarthikeyan, Vijay
Updated on
1 min read

തായ് കിഴവിയുടെ ട്രെയിലര്‍ ലോഞ്ചില്‍ ശിവ കാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. താന്‍ ആരുമായും മത്സരിക്കാനോ ആരെയെങ്കിലും തകര്‍ക്കാനോ വന്നതല്ലെന്നാണ് ശിവ പറയുന്നത്. ശിവ നിര്‍മിക്കുന്ന ചിത്രമാണ് തായ് കിഴവി. ജനങ്ങള്‍ എന്നും തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും തടസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ശിവ പറയുന്നു.

Sivakarthikeyan, Vijay
'ആരും പരിഭവം വിചാരിക്കരുത്; ഇന്നത്തെ ദിവസം നിങ്ങളുടെ അനു​ഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം'

''എനിക്കൊരു ഇടം തന്ന ഇന്‍ഡസ്ട്രിയ്ക്ക് തിരികെ എന്തെങ്കിലും നല്‍കണം എന്നുള്ളതിനാലാണ് ഇതുപോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. ഞാന്‍ ആരോടെങ്കിലും മത്സരിക്കാനും ആരെയെങ്കിലും മറി കടക്കാനും ആരെയെങ്കിലും ആക്രമിക്കാനും തീര്‍ക്കാനുമൊന്നും വന്നതല്ല. എനിക്ക് ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിക്കണം എന്ന് മാത്രമേയുള്ളൂ. അത് ചെയ്യാന്‍ എന്നെ അനുവദിക്കൂ എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ'' എന്നാണ് താരം പറയുന്നത്.

Sivakarthikeyan, Vijay
ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

''ഞാന്‍ ഇതുവരെ റീമേക്കുകള്‍ ചെയ്തിട്ടില്ല. കഥ കേട്ട് തന്നെയാണ് സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. എന്റെ സിനികമളുടെ ജയത്തിലും പരാജയത്തിലും ഉത്തരവാദിത്തം എന്റേതാണെന്ന് വിശ്വസിക്കുന്നു. ഓരോ സിനിമയിലും ഞാനും ഓരോ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്.'' താരം പറയുന്നു.

''തുടക്കം മുതലേ ജനങ്ങള്‍ എനിക്ക് പിന്തുണ നല്‍കി കൂടെയുണ്ട്. എവിടെയോ ഉള്ള എന്നെ ഇവിടെ വരെ എത്തിച്ചു. ഇന്‍ഡസ്ട്രിയ്ക്ക് അകത്തുള്ളവരാണ് എന്തെങ്കിലും തടസമുണ്ടാക്കുന്നത്. അതിനെ മറി കടന്ന് മുന്നോട്ട് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ആ തടസങ്ങള്‍ മാറിയാല്‍ നാല് ശിവകുമാര്‍ മുരുകേശന്മാരെ കൂടി ഞാന്‍ തേടി കണ്ടുപിടിച്ച് കൊണ്ടു വരും'' എന്നും ശിവ പറയുന്നു.

അതേസമയം ശിവയുടെ വാക്കുകള്‍ വിജയിയെ ഉദ്ദേശിച്ചുള്ളതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിജയ് സിനിമ വിടുന്നതോടെ പകരക്കാരനാവുക ശിവയാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. നേരത്തെ ശിവയുടെ ഒടുവിലിറങ്ങിയ ചിത്രമായ പരാശക്തിയുടെ പരാജയത്തിന് കാരണം വിജയ് ആരാധകരാണെന്ന ചര്‍ച്ചകളും ആരാധകര്‍ ശിവയുടെ വാക്കുകളോട് ചേര്‍ത്തുവെക്കുന്നുണ്ട്.

Summary

Sivakarthikeyan says industry people tried to block his growth. Social media says he is pointing finger at vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com