എന്തൊരു ക്യൂട്ടാണിത്! ഭാര്യയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി ശിവകാർത്തികേയൻ; വൈറലായി വിഡിയോ

മനോഹരമായ ഈ വിഡിയോ ശിവകാർത്തികേയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
Sivakarthikeyan
ശിവകാർത്തികേയനും ഭാര്യ ആർതിയുംഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഭാര്യ ആർതിക്ക് പിറന്നാൾ സർപ്രൈസ് നൽകുന്ന ശിവകാർത്തികേയന്റെ വിഡിയോ ആണിപ്പോൾ സോഷ്യൽ മീ‍‍ഡിയയിൽ വൈറലായി മാറുന്നത്. അടുത്തിടെ റിലീസ് ചെയ്ത താരത്തിന്റെ ‘അമരൻ’ എന്ന ചിത്രത്തിലെ മേജർ മുകുന്ദിന്റെ വേഷത്തിൽ വീട്ടിലെത്തിയാണ് ശിവകാർത്തികേയൻ ഭാര്യയ്ക്കു പിറന്നാൾ സമ്മാനം നൽകിയത്.

മനോഹരമായ ഈ വിഡിയോ ശിവകാർത്തികേയൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. “ജന്മദിനാശംസകൾ ആര്‍തി ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു” എന്ന കുറിപ്പോടെയാണ് ശിവകാർത്തികേയൻ വിഡിയോ പങ്കുവച്ചത്. അടുക്കളയിൽ ജോലി ചെയ്തു കൊണ്ട് നിന്ന ആര്‍തി തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ പട്ടാള വേഷത്തിൽ ശിവകാർത്തികേയൻ നിൽക്കുകയാണ്.

പെട്ടെന്ന് ഇങ്ങനെ കണ്ട ഞെട്ടലിൽ ആര്‍തി പകച്ചുപോയെങ്കിലും ശിവയുടെ വേഷം കണ്ട് സന്തോഷത്താൽ ആര്‍തി പുഞ്ചിരിക്കുന്നത് വിഡിയോയിൽ കാണാം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് ‘അമരൻ’ പറയുന്നത്. ഒക്ടോബർ 31ന് റിലീസ് ചെയ്ത ഈ ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മാറിയിരുന്നു. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവിയാണ് വേഷമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com