

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് അജിത്തും ശിവകാർത്തികേയനും. കഴിഞ്ഞ ദിവസം നടൻ ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. അജിത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് ശിവകാർത്തികേയൻ പങ്കുവച്ചിരിക്കുന്നത്. അബുദാബിയിലെ യാസ് മറീന സർക്യൂട്ടിൽ യാസ് സ്പീഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഏഷ്യൻ ലെ മാൻസ് സീരീസിൽ ഇത്തവണ അജിത്തും പങ്കെടുക്കുന്നുണ്ട്.
അജിത്തിനെ കാണാനാണ് ശിവകാർത്തികേയൻ അബുദാബിയിലെത്തിയത്. റേസിങ് വേഷത്തിലാണ് അജിത്തിനെ കാണാനാവുക. "പ്രതിബദ്ധത, സമർപ്പണം, പ്രതിരോധശേഷി - എല്ലാം നേരിട്ട് അനുഭവിച്ചു. പ്രചോദനമേകുന്ന വ്യക്തിയോടൊപ്പം ചെലവഴിച്ച പ്രചോദനാത്മകമായ ഒരു ദിവസം. എല്ലായ്പ്പോഴും നിങ്ങളെയാണ് ഞാൻ മാതൃകയാക്കുന്നത്, എന്റെ പ്രിയപ്പെട്ട എകെ സാർ"- എന്നാണ് ശിവകാർത്തികേയൻ കുറിച്ചിരിക്കുന്നത്.
ആരാധകരുൾപ്പെടെ നിരവധി പേരാണ് ശിവകാർത്തികേയന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 'എകെയും എസ്കെയും', 'സെൽഫ് മെയ്ഡ് ആക്ടേഴ്സ്' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പരാശക്തിയാണ് ശിവകാർത്തികേയന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിലൂടെ ഒടിടിയിലും സ്ട്രീമിങ്ങിനെത്തിയിരുന്നു. സീ5ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates