'എല്ലാ ആഴ്ചയും എന്റെ പടമിറങ്ങുന്നുണ്ടെന്ന് ബേസിൽ പറഞ്ഞു'; 'പരാശക്തി'യിലെ സസ്പെൻസ് പൊളിച്ച് ശിവകാർത്തികേയൻ

മോഹൻലാലിന്റെ തുടരുമും നല്ല കളക്ഷൻ നേടി അതുപോലെ കല്യാണിയുടെ ലോകയും നല്ല കളക്ഷൻ നേടി.
Sivakarthikeyan, Basil Joseph
Sivakarthikeyan, Basil Josephഇൻസ്റ്റ​ഗ്രാം
Updated on
1 min read

ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 10 നാണ് തിയറ്ററുകളിലെത്തുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹൻ, ശ്രീലീല, അഥർവ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

"എല്ലാവരെയും കണ്ടതിൽ സന്തോഷം. ഇതെന്റെ 25-ാമത്തെ സിനിമയാണ്. 25, 50 എന്നൊക്കെ പറയുന്നത് വളരെ സ്പെഷ്യലാണ്. എന്റെ കൂടെയുള്ള സഹതാരങ്ങൾ കൂടി വരുമ്പോഴാണ് അത് ഏറ്റവും സ്പെഷ്യൽ ആകുന്നത്. രവി മോഹൻ സാർ എന്റെ സീനിയറാണ്. സീനിയറായിട്ടുള്ള ഒരു അഭിനേതാവാണ്.

അദ്ദേഹത്തെ പോലെയുള്ളവരൊക്കെ ഈ സിനിമയിൽ അഭിനയിക്കുന്നതു കൊണ്ടാണ് എനിക്ക് ഇത് സ്പെഷ്യലാകുന്നത്. അതുപോലെ ശ്രീലീല, അഥർവ, സുധ കൊങ്കര ഇവരെല്ലാം ഉള്ളതു കൊണ്ടാണ് എസ്കെ 25 എനിക്ക് സ്പെഷ്യലായിരിക്കുന്നത്. ഇത് 1960 കളിൽ നടക്കുന്ന കഥയാണ്. ആ ഒരു കാലഘട്ടത്തിലേക്ക് എല്ലാവരെയും കൂട്ടി കൊണ്ടു പോകുന്ന ഒരു സിനിമയാണിത്.

യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എടുത്ത സിനിമയാണിത്. ചേട്ടനും അനിയനുമായാണ് അഥർവയും ഞാനും അഭിനയിക്കുന്നത്. ഹിറോ, വില്ലൻ അങ്ങനെയൊന്നുമില്ല, എല്ലാവരും നല്ല കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. എല്ലാവർക്കും സിനിമ ഇഷ്ടപ്പെടും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

മലയാളം ഇൻഡസ്ട്രിയുടെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ എപ്പോൾ, എവിടുന്ന്, ആര് ഒരു എക്സ്ട്രാ ഓർഡിനറി പടം കൊണ്ടു വരുമെന്ന് പറയാനാകില്ല. ഇതാണ് വലിയ പടം, ഇതാണ് ചെറിയ പടം എന്നൊന്നും പറയാൻ പറ്റില്ല. മോഹൻലാലിന്റെ തുടരുമും നല്ല കളക്ഷൻ നേടി അതുപോലെ കല്യാണിയുടെ ലോകയും നല്ല കളക്ഷൻ നേടി.

Sivakarthikeyan, Basil Joseph
ഒരു മിനിറ്റിന് ഒരു കോടി; ഗോവ ന്യു ഇയര്‍ പാര്‍ട്ടിയിലെ ഡാന്‍സിന് തമന്ന വാങ്ങിയത് കൂറ്റന്‍ തുക; കണ്ണ് തള്ളി ആരാധകര്‍!

ശരിക്കും ഈ ഇൻഡസ്ട്രിയുടെ സൗന്ദര്യം എന്ന് പറയുന്നതും അതാണ്. പിന്നെ ഇതിൽ എല്ലാവർക്കും ഇഷ്ടമുള്ള, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ബേസിലും ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. അദ്ദേഹവുമായിട്ടാണ് ഞാൻ മലയാളത്തിൽ അധികം സംസാരിച്ചിട്ടുള്ളത്. ഷൂട്ട് കഴിഞ്ഞ് ശ്രീലങ്കയിൽ രണ്ടുമൂന്ന് ദിവസം ഞങ്ങൾ തങ്ങിയിരുന്നു. നല്ല രസമായിരുന്നു.

Sivakarthikeyan, Basil Joseph
'ആണുങ്ങള്‍ക്കില്ല, ഇത്ര ചങ്കൂറ്റം, ഇതു ഗീതു എടുത്തതെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല'; കയ്യടിച്ച് രാം ഗോപാല്‍ വര്‍മ

ഏത് പടമാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് എന്ന് ബേസിലിനോട് ഞാൻ ചോദിച്ചു. ഇപ്പോൾ കുറച്ച് കുറവാണ് സാർ. ഞാൻ ആദ്യം ഇയർലി സ്റ്റാർ ആയിരുന്നു, പിന്നെ മംത്‌ലി സ്റ്റാർ ആയി, അതുകഴിഞ്ഞ് വീക്കിലി സ്റ്റാർ ആയെന്ന്. ഇപ്പോൾ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പടമിറങ്ങുന്നുണ്ട് സാർ എന്നാണ് ബേസിൽ പറഞ്ഞത്. അത്രയും റിയലിസ്റ്റിക് ആണ് ബേസിൽ".- ശിവകാർത്തികേയൻ പറഞ്ഞു.

Summary

Cinema News: Sivakarthikeyan talks about Basil Joseph.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com