ദീപാവലി ആഘോഷം കൂടുതല്‍ കളറാകും, ഈ ആറ്‌ ഗാനങ്ങള്‍ പ്ലേലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒന്നുചേരുന്ന ആഘോഷത്തിന് സിനിമയിലും വലിയ സ്ഥാനമാണ് ഉള്ളത്
diwali songs

ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് രാജ്യം. തെരുവുകളിലും വീടുകളുമെല്ലാം അലങ്കാരബള്‍ബുകള്‍ നിറഞ്ഞു കഴിഞ്ഞു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഒന്നുചേരുന്ന ആഘോഷത്തിന് സിനിമയിലും വലിയ സ്ഥാനമാണ് ഉള്ളത്. നിരവധി ബോളിവുഡ് സിനിമകളിലാണ് ദീപാവലി ആഘോഷമുള്ളത്. ദീപാവലി കളറാക്കാന്‍ പറ്റിയ ആറ്‌ ഗാനങ്ങള്‍ പരിചയപ്പെടാം.

1. റാം ലീല

diwali songs

ദീപാവലി ആഘോഷത്തിന്റെ ഊര്‍ജം മുഴുവന്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുക്കിയിട്ടുള്ള ഗാനമാണ് റാം ലീലയിലെ നഗഡ സംഗ് ഡോല്‍ ബജേ. ദീപിക പദുകോണിന്റെ ഗംഭീര ഡാന്‍സുമായാണ് വിഡിയോ എത്തുന്നത്. പരമ്പരാഗതമായ ഗുജറാത്തി രീതിയിലുള്ള ദീപാവലി ആഘോഷമാണ് വിഡിയോയില്‍ കാണിക്കുന്നത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചതും അദ്ദേഹം തന്നെയാണ്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

2. ദേവരാഗം

diwali songs

ദീപാവലി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം എത്തുന്ന ഗാനമാണ് ദേവരാഗത്തിലെ ശശികല ചാര്‍ത്തിയ ദീപാവലയം എന്ന ഗാനം. വെള്ള ദാവണി ധരിച്ച് കയ്യില്‍ ദീപവുമായുള്ള ശ്രീവിദ്യയുടെ നൃത്തം ഇന്നും സംഗീതപ്രേമികളുടെ ഇഷ്ടലിസ്റ്റിലുള്ളതാണ്. എംഎം കീരവാണി സംഗീത നല്‍കിയ ഗാനം ചിത്രയാണ് ആലപിച്ചത്.

3. കഭി ഖുശി കഭി ഖം

diwali songs

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം കഭി ഖുശി കഭി ഖമ്മിലെ സേ ശാവ ശാവ. കുടുംബത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് നിറം നല്‍കുന്നതാണ് ഗാനം. പഞ്ചാബി ബീറ്റിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചനും അല്‍ക യഗ്നിക്കും ഉള്‍പ്പടെയുള്ളവരാണ് ഗാനം പാടിയിരിക്കുന്നത്.

4. ബാര്‍ ബാര്‍ ദേഖോ

diwali songs

ആര്‍ക്കും ഒന്ന് ഡാന്‍സ് ചെയ്യാന്‍ തോന്നുന്ന ഗാനമാണ് ബാര്‍ ബാര്‍ ദേഖോയിലെ കാല ചഷ്മ. സിദ്ധാര്‍ഥും കത്രീന കൈഫും ചടുലമായ നൃത്തത്തിലൂടെ ആവേശം കൊള്ളിച്ച ഗാനം ഇന്നും സൂപ്പര്‍ഹിറ്റാണ്. പ്രേം ഹര്‍ദീപും കാം ഡില്ലിയനും ചേര്‍ന്ന് ഒരുക്കിയ ഗാനം റീമിക്‌സ് ചെയ്തത് ബാദ്ഷായാണ്. അമര്‍ അര്‍ഷി, ബാദ്ഷാ, നേഹ കക്കര്‍ എന്നിവരാണ് ഗാനം ആലപിച്ചത്.

5. സ്ത്രീ 2

diwali songs

അടുത്തിടെ സൂപ്പര്‍ഹിറ്റായി മാറിയ ബോളിവുഡ് ചിത്രമാണ് സ്ത്രീ 2. ചിത്രത്തിലെ ആയി നൈ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ദീപാവലി ആഘോഷത്തിന് നിറം നല്‍കുന്നതാണ് ഗാനം. രാജ്കുമാര്‍ റാവുവിന്റേയും ശ്രദ്ധ കപൂറിന്റേയും ഗംഭീര ഡാന്‍സിനുമൊപ്പമാണ് ഗാനം എത്തുന്നത്.

6. കലങ്ക്

diwali songs

ആലിയ ഭട്ടും വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കലങ്ക്. ചിത്രത്തിലെ ഫസ്റ്റ് ക്ലാസ് എന്ന ഗാനം ആഘോഷങ്ങള്‍ക്ക് നിറം നല്‍കുന്നതാണ്. അര്‍ജിത്ത് സിങ്ങും നീത് മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നിങ്ങളുടെ ദീപാവലി ആഘോഷം ഫസ്റ്റ് ക്ലാസ് ആക്കാന്‍ ഈ ഗാനത്തിനാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com