'കല്യാണിയിൽ നിന്ന് ഇത് തീരെ പ്രതീക്ഷിച്ചില്ല'; നടിയുടെ ഐറ്റം ഡാൻസിനെതിരെ വിമർശനം

'അബ്ദി അബ്ദി' എന്ന ​ഗാനമാണ് പുറത്തുവന്നത്.
Genie
Genieഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടൻ രവി മോഹൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ജീനി. കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ജീനിയിലെ ആദ്യത്തെ ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചത് കല്യാണിയുടെ ഡാൻസ് ആണ്. കൃതിയും കല്യാണിയും രവി മോഹനുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

'അബ്ദി അബ്ദി' എന്ന ​ഗാനമാണ് പുറത്തുവന്നത്. എന്നാൽ പാട്ടിലെ കല്യാണിയുടെ ലുക്കിനെതിരെ വിമർശനങ്ങളുമുയരുന്നുണ്ട്. കല്യാണിയുടെ ഹൈ എനർജി പെർഫോമൻസിനെ അഭിനന്ദിച്ചെത്തുന്നവരും കുറവല്ല. 'ലോക പോലെ വലിയൊരു വിജയത്തിന്റെ ഉയരത്തിൽ നിൽക്കുമ്പോൾ അന്യഭാഷയിൽ കേവലമൊരു ഐറ്റം ഡാൻസിന് കല്യാണി തയ്യാറാകണമായിരുന്നോ' എന്ന് ചോദിക്കുന്നവരും കുറവല്ല.

കല്യാണിയുടേയും കൃതിയുടേയും പ്രായം താരതമ്യം ചെയ്തും വിമര്‍ശനമുണ്ട്. 22-കാരിയായ കൃതി ഷെട്ടിക്കുമുന്നില്‍ 32-കാരിയായ കല്യാണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. 'കല്യാണിയേക്കാള്‍ നന്നായത് കൃതി ഷെട്ടിയാണെന്നും ഇത്തരം രംഗങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ അവര്‍ പ്രൊഫഷണലാണെന്നും' അഭിപ്രായങ്ങളുണ്ട്.

'ഭാവങ്ങള്‍ കല്യാണിയേക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് കൃതിയാണെന്നും' ചിലര്‍ പറഞ്ഞു. 'കല്യാണി ഗ്ലാമര്‍ വേഷം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇത്തരമൊരു മേക്കോവര്‍ വേണ്ടായിരുന്നുവെന്നും' അഭിപ്രായമുണ്ട്.

Genie
'ജനങ്ങൾ ഒന്നാകെ അംഗീകരിക്കുമ്പോഴും ചിലർക്ക് അത് ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ടാണ്'; അടൂരിന് മറുപടിയുമായി സിദ്ദു പനയ്ക്കൽ

'ലോക വിജയിച്ചു നിൽക്കുമ്പോൾ ഇത്തരമൊരു വേഷത്തിന് തല വയ്ക്കേണ്ടായിരുന്നു', 'ശരീരപ്രദർശനം വേണ്ടായിരുന്നു', 'നിന്നെ കണ്ടത് അയലത്തെ വീട്ടിലെ അനിയത്തിയെപ്പോലെ', 'ആക്ഷൻ ഹീറോയായി കത്തി നിൽക്കുമ്പോൾ ​ഗ്ലാമർ വേഷം വേണമായിരുന്നോ', 'കല്യാണി ആളാകെ മാറിപ്പോയല്ലോ' എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Genie
'കള്ളത്തരം ചെയ്തിട്ടല്ല പേരും പ്രശസ്തിയും നേടേണ്ടത്'; വിവാദ വിഡിയോയിൽ വിശദീകരണവുമായി നവ്യ നായർ

300 കോടി അടിക്കാന്‍ പോവുന്ന നായിക, തമിഴില്‍ 100 കോടിയുടെ മാര്‍ക്കറ്റ് പോലും ഇല്ലാത്ത നടന്റെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നു', എന്നും ചിലര്‍ വിമര്‍ശിച്ചു. കല്യാണിയെയും കൃതിയെയും കൂടാതെ ദേവയാനി, വാമിക ​ഗബ്ബി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നവാ​ഗതനായ അർജുൻ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടനെ തിയറ്ററുകളിലെത്തും.

Summary

Cinema News: social media against Kalyani Priyadarshan and Krithi Shetty Genie movie song.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com