

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. തന്റെ അമ്മായിയമ്മ ശാന്ത മേനോന്റെ വിയോഗത്തെക്കുറിച്ച് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു. ഒരു മകളെപ്പോലെയാണ് അമ്മ തന്നെ സ്നേഹിച്ചിരുന്നതെന്നും തന്റെ നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായും നവ്യ കുറിച്ചിരുന്നു.
അവസാനമായി മാതംഗി ഫെസ്റ്റിവലിൽ തന്റെ നൃത്തകച്ചേരി കാണാൻ എത്തിയിരുന്നു. രണ്ട് മണിക്കൂർ നൃത്തം ചെയ്ത കാര്യം അഭിമാനത്തോടെയാണ് അവർ എല്ലാവരോടും പറഞ്ഞിരുന്നതെന്നും നവ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിഷു ആഘോഷിച്ചതിന്റെ പേരിൽ നടിക്കെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ.
അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ. ഇവർക്ക് ഒക്കെ ആഘോഷിക്കാലേ എന്നാണ് പലരും നവ്യയുടെ വിഷു പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. മകനൊപ്പം കുസൃതിയുമായി നിൽക്കുന്ന നവ്യയേയും വിഡിയോയിൽ കാണാം.
'എന്നാലും ഇതൊക്കെ കാണുമ്പോ എന്തോ പോലെ', 'അന്നത്തെ നവ്യയുടെ വിഷമം ഒക്കെ കണ്ടപ്പോ... ഇതൊന്നും കണ്ടില്ല എന്ന് വെയ്ക്കാൻ പറ്റില്ലല്ലോ', 'ഇവരുടെ അല്ലേ അമ്മായിയമ്മ കുറച്ചു ദിവസം മുൻപ് മരിച്ചത്', 'ആ കൊച്ചിന്റെ അച്ചമ്മയല്ലേ കുറച്ചു ദിവസം മുൻപ് മരിച്ചത്...എന്നിട്ടാണോ'- എന്നൊക്കെയാണ് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
അതേസമയം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് പറയുന്നവരും കുറവല്ല. 'അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കൾ വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി.
അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപ്പെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു.
രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.“മക്കളേ.. ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ’നിത്യ ശാന്തി നേരുന്നു."- എന്നാണ് നവ്യ അമ്മായിയമ്മയുടെ വിയോഗം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates