

'സർവ്വം മായ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് റിയ ഷിബു. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തുന്നത്. ‘സർവ്വം മായ’ വിജയഘോഷത്തിനിടെ റിയ ഷിബുവിനുണ്ടായ ഒരബദ്ധമാണിപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ, സഹപ്രവർത്തകനും സീനിയർ താരവുമായ വിജിലേഷിന് ഉപഹാരം നൽകാനായി വേദിയിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.
വേദിക്ക് അരികിലെത്തിയിട്ടും ശ്രദ്ധിക്കാതെ നിന്ന റിയയെ അവതാരക 'ഡെലുലു' എന്ന് വിളിച്ചപ്പോഴാണ് താരം ശ്രദ്ധിച്ചത്. അപ്രതീക്ഷിതമായി വിജിലേഷിനെ കണ്ട് റിയ ഞെട്ടുന്നതും, തുടർന്ന് ഉപഹാരം കൈമാറുന്നതുമായ വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വിജിലേഷ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെ റിയയ്ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ആരാധകർ ഉയർത്തുന്നത്. ഒരു മുതിർന്ന താരം അടുത്തെത്തിയിട്ടും മൈൻഡ് ചെയ്യാതെ നിന്നത് മര്യാദകേടാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
അതേസമയം സീനിയർ ആക്ടറായ വിജിലേഷിന് ഉപഹാരം നൽകാൻ ഒരു പുതുമുഖ താരത്തെ നിയോഗിച്ചതിലും ചിലർ സംഘാടകർക്കെതിരെ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ റിയ മനഃപൂർവം ചെയ്തതല്ലെന്നും താരം പെട്ടെന്നുണ്ടായ പരിഭ്രമത്തിലായിരിക്കാം ഇങ്ങനെയെന്നുമാണ് ആരാധകരിലെ മറ്റൊരു പക്ഷം പറയുന്നത്. പുതുമുഖങ്ങൾക്കും സീനിയർ താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ സിനിമയുടെ വിജയം ആഘോഷിക്കാനാണ് അണിയറപ്രവർത്തകർ സക്സസ് മീറ്റ് സംഘടിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates