

രൺബീർ കപൂർ നായകനായെത്തുന്ന ഇതിഹാസ ചിത്രമാണ് രാമായണ. ചിത്രത്തിലെ രൺബീർ അവതരിപ്പിക്കുന്ന രാമൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ടീസർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ടീസർ പുറത്തുവന്നതിന് പിന്നാലെ വിമർശനങ്ങളും സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനങ്ങളും ഉയരുകയാണ്.
'ബീഫ് കഴിക്കുന്ന ആളാണ് രൺബീർ എന്നും ഒരു ദൈവിക കഥാപാത്രത്തെ അവതരിപ്പിക്കാൻ നടന് അർഹതയില്ലെന്നുമാണ്' സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ വാദിക്കുന്നത്. വിഎഫ്എക്സ് രംഗങ്ങളെയും സിജിഐയും വിമർശിക്കുന്നവരും കുറവല്ല.
4000 കോടി ബഡ്ജറ്റിൽ എടുത്തതാണെന്ന് പറഞ്ഞിട്ട് ലോ ക്വാളിറ്റി ആണല്ലോ വിഎഫ്എക്സും സിജിഐയുമൊക്കെ എന്നാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്. അതേസമയം പ്രഭാസ് നായകനായെത്തിയ ആദിപുരുഷിനെയും രാമായണയും തമ്മിൽ താരതമ്യപ്പെടുത്തുന്നവരും കുറവല്ല. ഇതൊക്കെ വച്ചു നോക്കുമ്പോൾ രാജമൗലി തന്നെയാ ഭേദം എന്നും ചിലർ പറയുന്നു.
'സിജിഐ ഉപയോഗിച്ച് നിങ്ങൾക്ക് 100 ബാഹുബലി, രാമായണ, കൽക്കി, വാരണാസി തുടങ്ങിയവ സൃഷ്ടിക്കാൻ കഴിയും! എന്നാൽ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും പീക്ക് സിനിമകളിലൊന്നായ ധുരന്ധറിന്റെ അടുത്തു പോലും നിങ്ങൾക്ക് വരാൻ പറ്റില്ല', 'ഒക്കെ ഒരുമാതിരി എഐ പ്രോംപ്റ്റ് അടിച്ച് വെച്ചത് പോലെ ഉണ്ട്...നിർഗുണ രാമൻ'. - എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം ടീസറിലെ യഷിന്റെ എൻട്രിയെ പ്രശംസിക്കുന്നവരും കുറവല്ല. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ദീപാവലി റിലീസായാണ് തിയറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തിറങ്ങും. യഷ്, സായ് പല്ലവി, സണ്ണി ഡിയോൾ, രവി ദുബെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 4000 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates