'എവിടെയോ എന്തോ..?'; ധുരന്ധര്‍ 2വിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ പൊരുത്തക്കേട്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ

ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചുവെന്ന വിമര്‍ശനവും ചിത്രം നേരിടുന്നുണ്ട്.
Dhurandhar 2
Dhurandhar 2ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വിജയമായി മാറിയിരിക്കുകയാണ് രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ ദി റിവഞ്ച്. ആദ്യം ഭാഗം നേടിയ വന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം 500 കോടിയോളം നേടിക്കഴിഞ്ഞു.

Dhurandhar 2
'ബംഗാളി ആണോ തമിഴന്‍ ആണോ?'; കല്യാണ വാര്‍ത്തയില്‍ നിമിഷ് രവിക്കെതിരെ വിദ്വേഷ കമന്റുകള്‍; ഇതോ സമ്പൂര്‍ണ സാക്ഷരത?

അതേസമയം ചിത്രം കടുത്ത വിമര്‍ശനവും നേരിടുന്നുണ്ട്. പൊളിറ്റിക്കല്‍ പ്രൊപ്പഗാണ്ടയാണ് ചിത്രമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തുകയും ജനജീവിതം താറുമാറാക്കിയ നോട്ട് നിരോധനത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ചിത്രമെന്നാണ് ധുരന്ധര്‍ 2 നേരിടുന്ന വിമര്‍ശനം.

Dhurandhar 2
'ഇനി പുതിയ ഉത്തരവാദിത്വം; ജനവിധി തേടി ജന്മ നാട്ടിലേക്ക്'; രമേഷ് പിഷാരടി

ചരിത്ര വസ്തുതകള്‍ വളച്ചൊടിച്ചുവെന്ന വിമര്‍ശനവും ചിത്രം നേരിടുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സിനിമയിലെ പ്രധാന സംഭവങ്ങളുടെ ടൈം ലൈനില്‍ പിഴവുണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

അതില്‍ ആദ്യം സിനിമയിലെ പ്രധാന വില്ലനായ മേജര്‍ ഇക്ബാലിന്റെ മരണമാണ്. അര്‍ജുന്‍ രാംപാലാണ് മേജര്‍ ഇക്ബാല്‍ ആയി എത്തുന്നത്. ചിത്രത്തില്‍ മേജര്‍ ഇക്ബാല്‍ കൊല്ലപ്പെടുന്നത് 2018 നോട് അടുത്താണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മേജര്‍ ഇക്ബാല്‍ കൊല്ലപ്പെട്ടതാകട്ടെ 2011ലും. യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

മറ്റൊന്ന് സഞ്ജയ് ദത്ത് അവതരിപ്പിച്ച എസ്പി ചൗധരിയുടെ മരണമാണ്. 2015 ന് ശേഷമാണ് ഈ മരണം സിനിമയില്‍ സംഭവിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എസ്പി അസ്ലം ചൗധരി മരിക്കുന്നതാകട്ടെ 2014 ലും. തീവ്രവാദികള്‍ ബോംബ് നിറച്ച കാറുമായി അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് വന്ന് ഇടിച്ച് കയറുകയായിരുന്നു.

2023 ല്‍ ഉത്തര്‍പ്രദേശില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ മുന്‍ എംപി കൂടിയായ ആതിഖ് അഹമ്മദ് മരിക്കുന്നതും സിനിമയില്‍ കാണിക്കുന്നുണ്ട്. പക്ഷെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഈ മരണം സംഭവിക്കുന്നത് 2023 നും മുമ്പാണ്. ആതിഖ് ഐഎസ്‌ഐയുടെ ചാരനാണെന്നാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ധറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വലതുപക്ഷ പ്രൊപ്പഗാണ്ട പ്രേക്ഷകരിലേക്ക് കുത്തിവെക്കുന്നുവെന്നാണ് വിമര്‍ശനം. ആദ്യ ഭാഗത്തേക്കാള്‍ പച്ചയ്ക്കാണ് രണ്ടാം ഭാഗത്തില്‍ ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും വെള്ളപൂശുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.

Summary

Social media finds mistake in the timeline of events in Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com