'പാകിസ്ഥാനിൽ നടരാജ വി​ഗ്രഹം', 'പുതിയ മോഡൽ ബെൻസ്'; 'ധുരന്ധറി'ലെ മിസ്റ്റേക്കുകൾ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

2007- 08 കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ പബ്ബുകളുണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരും കുറവല്ല.
Dhurandhar
Dhurandharവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഒടിടിയിൽ റിലീസിനെത്തിയിട്ട് ദിവസങ്ങളായിട്ടും ധുരന്ധറിനെ കുറിച്ചുള്ള ചർച്ചകൾ ഇതുവരെ കഴിഞ്ഞിട്ടില്ല. തിയറ്ററിൽ ലഭിച്ചതു പോലെ തന്നെ ചിത്രത്തിന് ഒടിടിയിലും ​ഗംഭീര വരവേല്‌പാണ് ലഭിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിങ്, അക്ഷയ് ഖന്ന, സാറ അർജുൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

എന്നാൽ ചിത്രത്തിലെ ഒരു മിസ്റ്റേക്ക് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 'ഗെഹ്‌രാ ഹുവാ' എന്ന ഗാനരംഗത്തില്‍ സാറ അര്‍ജുനും രണ്‍വീറും ഷോപ്പിങ് മാളിലൂടെ നടക്കുന്നതിനിടയില്‍ ഒരു ഷോപ്പില്‍ നടരാജ വിഗ്രഹം കാണിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

എന്നാൽ പാകിസ്ഥാനില്‍ മുസ്‌ലിങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദുക്കളാണെന്നാണ് ചിലർ ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. മൊത്തം ജനസംഖ്യയുടെ നാല് മുതല്‍ അഞ്ച് ശതമാനം വരെ ഹിന്ദുക്കളാണെന്നും അവരുടെ ആഘോഷങ്ങളും പാകിസ്ഥാനില്‍ പലയിടത്തും നടക്കാറുണ്ടെന്നും കമന്റുകളിൽ പറയുന്നു.

2007- 08 കാലഘട്ടത്തില്‍ പാകിസ്ഥാനില്‍ പബ്ബുകളുണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരും കുറവല്ല. എന്നാല്‍ അതേ രംഗത്തില്‍ തന്നെ രണ്‍വീറിന്റെ കഥാപാത്രം എസ് പിയോട് വമ്പന്‍ സ്രാവുകളുടെ മക്കള്‍ പബ്ബില്‍ അടിച്ചുപൊളിക്കുകയാണ് എന്ന് മെസേജയക്കുന്നുണ്ട്. 2007- 2012 കാലഘട്ടത്തിലെ കഥയില്‍ പുതിയ മോഡല്‍ ബെന്‍സും മസ്താങ് കാറുമെല്ലാം കാണിക്കുന്നുണ്ടെന്നും സ്റ്റൈലിന് വേണ്ടി സംവിധായകൻ ഒരുക്കിയ കാര്യങ്ങൾ തിരിച്ചടിയായെന്നും ചിലർ കുറിച്ചു.

Dhurandhar
ധുരന്ധറിന് പിന്നിലൊരു 'രാഹുല്‍ ഗാന്ധി'യുണ്ട്, പക്ഷെ...; ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

കഥ നടക്കുന്ന കാലഘട്ടവുമായി യാതൊരു ബന്ധവുമില്ലാത്ത വാഹനങ്ങള്‍ കാണിക്കുന്നതിന്റെ അവസാന ഉദാഹരണമെന്നാണ് ധുരന്ധറിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള മിസ്റ്റേക്കുകളൊന്നും ധുരന്ധറിന്റെ കഥയെ ബാധിച്ചിട്ടില്ലെന്നും ഒരു വിഭാ​ഗം ആളുകൾ കുറിക്കുന്നു. മാർച്ചിലാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തുക. ആദ്യ ഭാ​ഗത്തിന് നേരെ വൻതോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

Summary

Cinema News: Social media found Dhurandhar movie mistakes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com