'തങ്കന്‍ ചേട്ടന് ലിജോ ആരാണെന്ന് ഇപ്പോ മനസിലായി, ജോജു എന്തിന് കള്ളം പറയുന്നു?'; ചുരുളിയില്‍ പെട്ട് താരം

ഇങ്ങേര്‍ക്ക് ഒരു കുഴപ്പം ഉണ്ട്, സകലമാന വള്ളിയും പുള്ളി പിടിക്കും
Joju George
Joju Georgeവിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
2 min read

ചുരുളിയില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന നടന്‍ ജോജു ജോര്‍ജിന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയിരുന്നു. തെറി പതിപ്പ് തിയറ്ററില്‍ റിലീസ് ചെയ്തത് അറിയിക്കാതെയാണെന്നുള്ള ആരോപണത്തിനും ലിജോ മറുപടി നല്‍കിയിരുന്നു. ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് ജോജു ജോര്‍ജിന്റെ ആരോപണം.

Joju George
'ചുരുളിയിലെ അഭിനയത്തിന് ജോജുവിന് 5,90,000 രൂപ നല്‍കി, സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി

ജോജുവിന് പ്രതിഫലം നല്‍കിയതിന്റെ രേഖ സഹിതമാണ് ലിജോ മറുപടി നല്‍കിയത്. 590000 രൂപ ജോജുവിന് നല്‍കിയെന്നാണ് ലിജോ രേഖയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്. ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറയുന്നുണ്ട്. ഇതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Joju George
ചുരുളിയിൽ അഭിനയിച്ചതിന് പൈസ കിട്ടിയിട്ടില്ല | Joju George Interview

നിരവധി പേരാണ് സംഭവത്തില്‍ കമന്റുകളും പോസ്റ്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ലിജോയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ചുരുളി ഒരു ക്ലാസിക് മൂവി ആണ്. അതില്‍ ഒരു റോള് കിട്ടിയതില്‍ പുള്ളി അഭിമാനിക്കേണ്ടത് ആണ്. പക്ഷെ, പുള്ളി വിചാരിക്കുന്നത് പണി പോലത്തെ മൂവി ആണ് ക്ലാസ്സ് സിനിമകള്‍ എന്നാണ്' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

'തങ്കന് ഇപ്പോഴും ലിജോ ചേട്ടന്‍ ആരാണ് എന്നോ എന്താണ് എന്നോ അറിയാത്തത്തിന്റെ ബുദ്ധിമുട്ട് ഇപ്പോ തീര്‍ന്നിട്ടുണ്ട് ഇനിയും നീ ബ്ലാ ബ്ലാ അടിക്കാന്‍ ആണ് എങ്കില്‍ നിന്റെ വായില്‍ അടുത്ത അമിട്ട് വെച്ച് പൊട്ടിക്കും കെട്ടോടാ, ഫീല്‍ഡ് ഔട്ട് ആയി നില്‍ക്കുന്നവന്‍ ക്യാമറയില്‍ വരാന്‍ കാണിക്കുന്ന വ്യഗ്രത ആയി കണ്ടാല്‍ മതി, തങ്കന്‍ ചേട്ടായി വല്ലാത്ത നന്മ മരം ആകുവാന്‍ നോക്കിയതാണ്. വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചു കൊടുത്തു സംവിധായകന്‍' എന്നിങ്ങനെയാണ് മറ്റ് ചിലരുടെ പ്രതികരണങ്ങള്‍.

'മലയാള സിനിമയിലെ ബുദ്ധി ജീവി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്ത് വെച്ചപ്പോ തന്നെ ഇങ്ങനെ തലക്കടിച്ചിരുത്തിയത് മോശമായിപ്പോയി ലിജോ ചേട്ടാ വളരെ വളരെ മോശമായിപ്പോയി' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ചെറിയ ചെറിയ റോളുകള്‍ ചെയ്തു വളരെ കഷ്ടപ്പെട്ടു വന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല നടന്മാരില്‍ ഒരാള്‍ ആണ് ജോജു ജോര്‍ജ്. പക്ഷെ ഇങ്ങേര്‍ക്ക് ഒരു കുഴപ്പം ഉണ്ട്. സോഷ്യല്‍ മീഡിയ വഴി വരുന്ന സകലമാന വള്ളിയും പുള്ളി പിടിക്കും എന്നും ഒരു ആരാധിക പറയുന്നു.സ്വന്തം ആയി ചെയ്ത സിനിമ ഹിറ്റ് ആയി ഓടികൊണ്ടിരിക്കുമ്പോള്‍ എവിടെയോ കിടന്നു റിവ്യൂ എഴുതുന്ന ഒരുത്തനെ വിളിച്ചു തെറി പറഞ്ഞു എയറില്‍ ആയി. ഇപ്പോള്‍ ഇതാ ചുരുളിയില്‍ തെറി പറഞ്ഞു അഭിനയിച്ചു എന്നത് ചോദ്യം ചെയ്ത ഏതോ ഓണ്‍ലൈന്‍ മീഡിയയോട് വായില്‍ തോന്നിയത് പറഞ്ഞു അടുത്ത വള്ളി പിടിച്ചു ജോജു ചേട്ടന്‍ വീണ്ടും എയറില്‍ കയറാന്‍ പോണു എന്നും ആരാധിക പോസ്റ്റില്‍ പറയുന്നു.

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍ എന്നായിരുന്നു ലിജോയുടെ മറുപടി. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കാന്‍ ജോജു ജോര്‍ജ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക.

Summary

Malayalam Cinema industry news: Social media comments on Lijo Jose Pellissery's reply to Joju George's allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com