15 കോടി മുടക്കി ചിത്രീകരിച്ച ​ഗാനം: ഷൂട്ടിങ് പൂർത്തിയാകും മുൻപേ രാം ചരൺ- ശങ്കർ ചിത്രത്തിന്റെ ​ഗാനം ചോർന്നു

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശങ്കറും സംഘവും ചെന്നൈയിലാണ്
ശങ്കറും രാം ചരണും/ ഫെയ്സ്ബുക്ക്
ശങ്കറും രാം ചരണും/ ഫെയ്സ്ബുക്ക്
Updated on
1 min read

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണും ശങ്കറും ആദ്യമായി ഒന്നിക്കുന്ന ​ഗെയിം ചേഞ്ചർ. ബോളിവുഡ് സുന്ദരി കിയാര അധ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനിടെ ചിത്രത്തിൽ നിന്നുള്ള ഒരു ​ഗാനം സോഷ്യൽ മീഡിയയിൽ ലീക്കായിരിക്കുകയാണ്.‌‌

ഡാൻസ് നമ്പറാണ് ആണ് പുറത്തായത്. രാം ചരണും കിയാരയുമാണ് വിഡിയോയിലുള്ളത്. 15 കോടി മുതൽമുടക്കിൽ ചിത്രീകരിച്ച ​ഗാനമാണിതെന്നാണ് വിവരം. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശങ്കറും സംഘവും ചെന്നൈയിലാണ്. അവിടെ നിന്നാവാം ​ഗാനം ലീക്കായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ​ഗാനത്തിന്റെ ഡമ്മി പതിപ്പാണ് ചോർന്നതെന്നാണ് ചിത്രത്തിന്റെ പി.ആർ സംഘം അറിയിച്ചിരിക്കുന്നത്. ​ഗാനം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരപതെന്നും അണിയറപ്രവർത്തകർ ആവശ്യപ്പെട്ടു. അതിനിടെ സോഷ്യൽ മീഡിയയിൽ നിന്ന് ​ഗാനം നീക്കം ചെയ്യാനുള്ള ശ്രമങ്ങളും അണിയറ പ്രവർത്തകർ ആരംഭിച്ചു. 

പൊളിറ്റിക്കൽ ത്രില്ലറായിരിക്കും ചിത്രം എന്നാണ് റിപ്പോർട്ടുകൾ. ഐഎഎസ് ഉദ്യോ​ഗസ്ഥന്റെ റോളിലാണ് രാം ചരൺ എത്തുന്നത്. കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ കഥ എഴുതിയത്. എസ്ജെ സൂര്യ, ജയറാം, അഞ്ജലി തുടങ്ങിയവര് പ്രധാന വേഷത്തിലെത്തുന്നു. തമനാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ഷമീൻ മുഹമ്മദ് എഡിറ്റിങ്ങും തിരു ഛായാ​ഗ്രഹണവും നിർവഹിക്കുന്നു.  ദിൽ രാജുവും സിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2024-ൽ പുറത്തിറങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com