'സോ സ്വീറ്റ്...‌'; കാറിലിരുന്ന് ആരാധകർക്ക് സർപ്രൈസ് നൽകി സോനു നി​ഗം, വൈറലായി വിഡിയോ

നിരവധി ആരാധകരും താരങ്ങളുമാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്.
Sonu Nigam
Sonu Nigamവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നെതർലൻഡ്സിലെ റോട്ടർഡാമിൽ നടക്കുന്ന സംഗീത പരിപാടിക്ക് മുൻപായി ആരാധകർക്ക് സർപ്രൈസ് നൽകി ഗായകൻ സോനു നിഗം. സ്വന്തം കാറിന് മുൻപിലൂടെ പോയ വാഹനത്തിൽ തന്റെ ഗാനമായ ‘യെ ഇഷ്ക് ഇഷ്ക്’ എന്ന ഗാനം കേട്ട സോനു നിഗം ആരാധകരെ നേരിൽ കണ്ട് സർപ്രൈസ് നൽകി.

'എന്റെ പാട്ട് കേൾക്കുകയാണ്… പക്ഷേ അവരുടെ പിന്നിൽ ഞാൻ ഉണ്ടെന്ന് അവർക്കറിയില്ല. അവർ നമ്മുടെ ഷോയിലേക്കാണ് വരുന്നത്,' എന്ന് പറഞ്ഞ സോനു നിഗം ഉടൻ തന്നെ ആ ഗാനം പാടിത്തുടങ്ങി. തുടർന്ന് ഡ്രൈവറോട് വാഹനം അവരുടെ അടുത്തേക്ക് കൊണ്ടുപോകാൻ പറഞ്ഞ അദ്ദേഹം കാറിന്റെ ചില്ല് താഴ്ത്തി.

Sonu Nigam
'ചാർലി ‌കണ്ടപ്പോൾ മുതൽ ദുൽഖറിനെ ഇഷ്ടം; എപ്പോഴെങ്കിലും നേരിൽ കാണണമെന്ന ആ​ഗ്രഹത്തോടെയാണ് സിനിമയിലെത്തിയത്'

സോനു നിഗത്തെ നേരിൽ കണ്ട ആരാധകർ അതിശയത്തോടെയും സന്തോഷത്തോടെയും കൈവീശി പുഞ്ചിരിച്ചു. 'സോ സ്വീറ്റ്', എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

Sonu Nigam
'ഒരു സ്ത്രീയ്ക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാനാകും, ഷൂട്ടുമില്ല, പ്രതിഫലവുമില്ല'; ദുരനുഭവം പറഞ്ഞ് യുവനടി

'നിങ്ങളുടെ കോൺസെർട്ട് തുടങ്ങും മുൻപേ, പ്രേക്ഷകർ അവരുടെ കാറിൽ നിന്ന് നിങ്ങളുടെ പാട്ട് കേൾക്കുന്നത് നിങ്ങൾ കാണുമ്പോൾ....' എന്ന അടിക്കുറിപ്പോടെയാണ് സോനു നിഗം തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരും താരങ്ങളുമാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്.

Summary

Cinema News: Sonu Nigam latest video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com