

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വൻ ഹൈപ്പോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ കാസ്റ്റിങ് തന്നെയാണ് പ്രേക്ഷകരുടെ ആവേശത്തിന് പിന്നിലെ കാരണവും. കഴിഞ്ഞ ദിവസം ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ മോണിക്കയും പുറത്തുവന്നിരുന്നു.
വൻ സ്വീകാര്യതയാണ് പാട്ടിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതും. പൂജ ഹെഗ്ഡെയ്ക്കൊപ്പം സർപ്രൈസായാണ് നടൻ സൗബിനെ പാട്ടിൽ കാണാൻ കഴിഞ്ഞത്. പൂജ ഹെഗ്ഡയേക്കാൾ പ്രേക്ഷകർ ആഘോഷിച്ചതും സൗബിനെ തന്നെയായിരുന്നു.
സൗബിന്റെ പെർഫോമൻസിനേക്കുറിച്ചാണിപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. 'തമിഴന്മാരുടെ തട്ടകത്തിൽ കേറി, പൂജയുടെ സോണിൽ കേറി മട്ടാഞ്ചേരി അണ്ണൻ തൂക്കിയിട്ടുണ്ട്', 'പൂജയോ ഏത് പൂജ...പൂജയെ സൈഡാക്കി സൗബിൻ' എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
എന്നാലിപ്പോൾ പ്രേമത്തിലെ സൗബിന്റെ ഡാൻസ് പെർഫോമൻസും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'സിംപിൾ ആയിട്ടുള്ള സ്റ്റെപ്പ് എനിക്ക് പറ്റില്ല സാറേ., എനിക്ക് പാടൊള്ളതേ പറ്റുള്ളൂ'... എന്ന പ്രേമത്തിലെ ഡയലോഗാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. പുള്ളി പത്ത് വർഷം മുൻപ് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതോടൊപ്പം മമ്മൂട്ടി ചിത്രമായ ഭീഷ്മപർവത്തിലെ സൗബിന്റെ ഡാൻസ് പെർഫോമൻസിനെക്കുറിച്ച് പറയുന്നവരും കുറവല്ല. എന്തായാലും തമിഴ് അരങ്ങേറ്റത്തിൽ തന്നെ സൗബിൻ പൊളിച്ചടുക്കി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ദയാൽ എന്ന കഥാപാത്രമായാണ് കൂലിയിൽ സൗബിനെത്തുക. ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates