'അയ്യർ ഇൻ അറേബ്യ'യ്ക്ക് സ്പെഷ്യൽ 'എംഎൽഎ ഷോ'; മുകേഷ് ചിത്രം കാണാൻ എം വി ഗോവിന്ദനും എംഎം മണിയും

ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറല്‍
എംവി ഗോവിന്ദന്‍, എംഎം മണി, കെടി ജലീല്‍ തുടങ്ങിയവര്‍ കൈരളി തിയറ്ററില്‍
എംവി ഗോവിന്ദന്‍, എംഎം മണി, കെടി ജലീല്‍ തുടങ്ങിയവര്‍ കൈരളി തിയറ്ററില്‍ ഫെയ്സ്ബുക്ക്
Updated on
1 min read

മുകേഷും ഉർവശിയും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'അയ്യർ ഇൻ അറേബ്യ'യുടെ പ്രിവ്യൂ ഷോ കാണാൻ രാഷ്ട്രീയ നേതാക്കളും. തിരുവന്തപുരം കൈരളി തിയറ്ററിൽ നടന്ന ചിത്രത്തിന്റെ പ്രീവ്യൂ ഷോ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുൻ മന്ത്രിമാരായ എം എം മണി, കെ ടി ജലീല്‍ അടക്കം നിരവധി നേതാക്കളാണ് എത്തിയത്.

കെ കെ രാമചന്ദ്രൻ എംഎല്‍എ, കെ ബാബു എംഎല്‍എ അടക്കമുള്ളവര്‍ തീയറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എംഎ നൗഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഷൈൻ ടോം ചാക്കോ, ദുർ​ഗ കൃഷ്ണ, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരിക്കിയിരിക്കുന്ന ആക്ഷേപ ഹാസ്യമാണ് ചിത്രം.

എംവി ഗോവിന്ദന്‍, എംഎം മണി, കെടി ജലീല്‍ തുടങ്ങിയവര്‍ കൈരളി തിയറ്ററില്‍
ജിപിഎസിന് ബദല്‍; ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ്-01 വിക്ഷേപണം വിജയകരം- വീഡിയോ 

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ​ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KT Jaleel against Sayyid Sadik Ali Shihab Thangal
today top five news
K T Jaleel
KT JALEEL CONTROVERSY
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com