സ്‌പൈഡർമാൻ വീണ്ടും എത്തുന്നു; 'സ്‌പൈഡർമാൻ: നോ വേ ഹോം' ട്രെയിലർ കാണാം

ടോം ഹോളണ്ട് തന്നെ ഇക്കുറിയും സ്‌പൈഡർമാനായി എത്തും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡർമാൻ: നോ വേ ഹോമിന്റെ ട്രെയിലർ പുറത്തുവിട്ടു. ടോം ഹോളണ്ട് സ്‌പൈഡർമാനായി എത്തുന്ന ചിത്രം ജോൺ വാട്‍സ് ആണ് സംവിധാനം ചെയ്യുന്നത്. ക്രിസ്, എറിക് എന്നിവർ ചേർന്ന് തിരക്കഥയെഴുതുന്നു.

ഡിസംബർ 17നാണ് സ്‍പൈഡർ മാൻ: നോ വേ ഹോം റിലീസ് ചെയ്യുക. സെൻഡേയ തന്നെയാണ് സ്‍പൈഡർമാന്റെ കാമുകി കഥാപാത്രമായി സ്‍പൈഡർ മാൻ നോ വേ ഹോമിലും എത്തുന്നത്.മാർവൽ സ്റ്റുഡിയോസും കൊളംബിയ പിക്ചേഴ്‍സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സോണിയും മാർവൽ സ്റ്റുഡിയോസും തെറ്റിപ്പിരിഞ്ഞതോടെ സ്‍പൈഡർമാൻ ഇനി വെള്ളിത്തിരിയിലെത്തുമോയെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാലിപ്പോൾ ഇരു കമ്പനികളും ചേരി‍ന്നുണ്ടാക്കിയ പുതിയ ധാരണയിലാണ് ചിത്രം വീണ്ടും എത്തുന്നത്. സോണി പിക്ചേഴ്‍സ് റിലീസിംഗാണ് സിനിമയുടെ വിതരണം. സ്‍പൈഡർമാൻ ഫാർ ഫ്രം, സ്‍പൈഡർമാൻ- ഹോം കമിംഗ് എന്നിവയാണ് ഇതിനു മുമ്പ് ഇറങ്ങിയ സ്‍പൈഡർമാൻ സിനിമകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER