സ്‌ക്വിഡ് ഗെയിം, ഭൂല്‍ ഭുലയ്യ 3, സിങ്കം എഗെയ്ന്‍; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

ബോളിവുഡിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഭൂല്‍ഭുലയ്യ 3, സിങ്കം എഗെയ്ന്‍ എന്നിവ തിയറ്ററിലേക്ക് എത്തുകയാണ്
ott release

2024 അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ നിരവധി സിനിമകളും വെബ് സീരീസുകളുമാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഭൂല്‍ഭുലയ്യ 3, സിങ്കം എഗെയ്ന്‍ എന്നിവ തിയറ്ററിലേക്ക് എത്തുകയാണ്. കൂടാതെ സൂപ്പര്‍ഹിറ്റ് സീരീയായ സ്‌ക്വിഡ് ഗെയിം സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തി. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ നോക്കാം.

1. സ്‌ക്വിഡ് ഗെയിം- സീസണ്‍ 2

squid game

ലോകമെമ്പാടും നിരവധി ആരാധകരുള്ള സീരീസാണ് സ്‌ക്വിഡ് ഗെയിം. രണ്ടാമത്തെ സീസണിനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിച്ചു. മികച്ച അഭിപ്രായമാണ് സീരീസിന് ലഭിക്കുന്നത്.

2. സിങ്കം എഗെയ്ന്‍

singham again

ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിലേക്കുള്ള ലേറ്റസ്റ്റ് എന്‍ട്രിയായിരുന്നു ചിത്രം. അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, കരീന കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, അര്‍ജുന്‍ കപൂര്‍, ടൈഗര്‍ ഷറോഫ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഡിസംബര്‍ 27ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

3. ഭൂല്‍ ഭുലയ്യ 3

bhool bhulaiyaa 3

സൂപ്പര്‍ഹിറ്റായ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ശേഷം പ്രേക്ഷകരിലേക്ക് എത്തിയ മൂന്നാം ഭാഗം. ഹൊറര്‍ കോമഡി ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍, മാധുരി ദീക്ഷിത്, വിദ്യ ബാലന്‍, തൃപ്തി ദിമ്രി, എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

4. സ്വര്‍ഗവാസല്‍

ആര്‍ജെ ബാലാജി പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് സ്വര്‍ഗവാസല്‍. സിദ്ധാര്‍ഥ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ സാനിയ അയ്യപ്പനാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

5. ആര്‍ആര്‍ആര്‍ ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട്

RRR: Behind and Beyond

റാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തിയ എസ്എസ് രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ പിന്നണി കഥ പറഞ്ഞുകൊണ്ടുള്ള ഡോക്യുമെന്ററിയാണ് ആര്‍ആര്‍ആര്‍ ബിഹൈന്‍ഡ് ആന്‍ഡ് ബിയോണ്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിച്ചു.

6. ഡോക്ടേഴ്‌സ്

doctors

ഹര്‍ലീന്‍ സേതി, ശരത് കല്‍കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മെഡിക്കല്‍ ഡ്രാമ. മുംബൈയിലെ പ്രശസ്തമായ എലിസബത്ത് ബ്ലാക്‌വെല്‍ മെഡിക്കല്‍ സെന്‍ട്രല്‍ എന്ന ആശുപത്രിയെ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ഡിസംബര്‍ 27ന് ജിയോ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

7. യുവര്‍ ഫോള്‍ട്ട്

your fault

2023ല്‍ റിലീസ് ചെയ്ത മൈ ഫോള്‍ട്ട്, യുവര്‍ ഫോള്‍ട്ടിന്റെ രണ്ടാം ഭാഗം. നിക്കോള്‍ വല്ലാസിയും ഗബ്രിയല്‍ ഗുവാരയുമാണ് പ്രധാന വേഷത്തിലെത്തിയത്. സ്പാനിഷ് ചിത്രം ഡിസംബര്‍ 27 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് കാണാം.

8. ഖോജ്: പര്‍ചായിയോ തെ ഉസ് പാര്‍

khoj

സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ സീരീസ്. കാണാതായ ഭാര്യയെ അന്വേഷിച്ചിറങ്ങുന്ന ഭര്‍ത്താവിന്റെ കഥയാണ് സീരീസില്‍ പറയുന്നത്. സീ 5 ലൂടെ ചിത്രം കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com