'മൂന്ന് കുട്ടികളുടെ അമ്മയാണ്, അവര്‍ എനിക്കൊപ്പമല്ല; ഏറെക്കാലം എല്ലാം രഹസ്യമാക്കി വച്ചു'; ആദ്യമായി തുറന്ന് പറഞ്ഞ് ശ്രീലീല

24 കാരിയായ ശ്രീലീല മൂന്ന് കുട്ടികളുടെ അമ്മയാണ്.
Sreeleela
Sreeleelaഇന്‍സ്റ്റഗ്രാം
Updated on
1 min read

അഭിനയത്തിലൂടേയും ഡാന്‍സിലൂടേയുമൊക്കെയാണ് ശ്രീലീല ആരാധകരെ നേടിയിട്ടുള്ളത്. എന്നാല്‍ ശ്രീലീലയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. 24 കാരിയായ ശ്രീലീല മൂന്ന് കുട്ടികളുടെ അമ്മയാണ്. പതിനെട്ടാം വയസില്‍ സിനിമയിലെത്തിയ ശ്രീലീല തന്റെ കരിയറിന്റെ തുടക്കത്തില്‍, 21-ാം വയസില്‍ രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. ഭിന്നശേഷിക്കാരായ ഈ കുട്ടികള്‍ക്ക് കൂട്ടായി മൂന്നാമതൊരു കുട്ടിയെക്കൂടി ദത്തെടുത്തത് ഈയ്യടുത്താണ്.

Sreeleela
സ്റ്റീൽ കമ്പിയിലേക്ക് തെന്നി വീണു, രണ്ട് കാലിലും ആഴത്തിൽ മുറിവ്; ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ​ഗുരുതര പരിക്ക്

തന്റെ കുട്ടികളെക്കുറിച്ച് ശ്രീലീല ഇതുവരേയും എവിടേയും സംസാരിച്ചിട്ടില്ല. സ്വകാര്യ ജീവിതത്തെ ക്യാമറക്കണ്ണുകളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തുകയാണ് ശ്രീലീല. എന്നാല്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുട്ടികളെക്കുറിച്ച് ശ്രീലീല സംസാരിക്കുന്നുണ്ട്.

Sreeleela
'കൈകാലുകള്‍ ബന്ധിച്ച്, ഉടലിനെ രണ്ടായി പിളര്‍ത്തി നീണ്ട 14 മണിക്കൂര്‍'; ട്രാന്‍സ് ജീവിതം അറിയണമെന്ന് രഞ്ജു രഞ്ജിമാര്‍

''ഞങ്ങള്‍ അഭിനേതാക്കള്‍ ചെയ്യുന്ന സാധാരണ കാര്യങ്ങള്‍ക്ക് പോലും വലിയ അംഗീകാരം ലഭിക്കും. നിങ്ങള്‍ പറയുന്ന അമ്മ എന്നത് വലിയ വാക്കാണ്. നിങ്ങള്‍ പറയുന്നത് എന്താണെന്ന് എനിക്കറിയാം. പക്ഷെ ആളുകള്‍ കരുതുന്ന പോലൊന്നല്ല അത്. നിര്‍ഭാഗ്യവശാല്‍ അവരെ എന്റെ കൂടെ താമസിപ്പിക്കാനാകില്ല. അത് എന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗമാണ്. അത് സ്വകാര്യമാക്കി വെക്കാനാണ് എനിക്കിഷ്ടം'' താരം പറയുന്നു.

''അവര്‍ക്ക് എനിക്കൊപ്പം ജീവിക്കാനാകില്ല. അവരുടെ കാര്യങ്ങളൊക്കെ നോക്കാന്‍ കുറച്ച് ആളുകളുണ്ട്. അവര്‍ കുട്ടികളാണ്. അവരെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് വാക്കുകള്‍ മതിയാകാതെ വരും. അവരുടെ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ നോക്കുന്നുണ്ട്. ഞാന്‍ 'അമ്മ' എന്ന അര്‍ത്ഥത്തിലുള്ള അമ്മയല്ല. പക്ഷെ എന്റെ ഉള്ളിലെ മാതൃഭാവം ശക്തമാണ്. എനിക്ക് ചുറ്റുമുള്ളവരോട് ഞാന്‍ അങ്ങനെയാണ്. എനിക്കൊരാളെ ഇഷ്ടമായാല്‍ ഞാന്‍ അവരെ അമ്മയെപ്പോലെ നോക്കും. ഇത് കാരണം എനിക്ക് നല്ലൊരു കാമുകിയാകാന്‍ സാധിക്കുമോ എന്ന് അറിയില്ല'' താരം പറയുന്നു.

'കരിയറിന്റെ തുടക്കത്തില്‍ ഒരു കന്നഡ ചിത്രം ചെയ്യുമ്പോഴാണ് ഈ യാത്രയും ആരംഭിക്കുന്നത്. ആ സിനിമ കുട്ടികളെക്കുറിച്ചായിരുന്നു. സംവിധായകന്‍ എന്നെയൊരു ആശ്രമത്തില്‍ കൊണ്ടുപോയി. അവിടെയാണ് എല്ലാം തുടങ്ങിയത്. ഈ കുട്ടികള്‍ അവിടെയുള്ളവരായിരുന്നു. ഞാന്‍ സ്ഥിരമായി അവരുമായി ഫോണില്‍ സംസാരിക്കുകയും ഇടയ്ക്ക് അവിടെ പോവുകയും ചെയ്യും. എന്തെങ്കിലും അവര്‍ക്കായി ചെയ്യണമെന്ന് തോന്നി. ഏറെക്കാലം ഇതൊരു രഹസ്യമായിരുന്നു. നിങ്ങള്‍ ഇതേക്കുറിച്ച് സംസാരിക്കണം, അങ്ങനെ കൂടുതല്‍ ആളുകളെ ബോധവത്കരിക്കാനാകും എന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു. എനിക്ക് നല്‍കാനുള്ള ഏക സന്ദേശം, എനിക്ക് ഒന്നിന്റേയും ക്രെഡിറ്റ് വേണ്ട. ആളുകളുടെ കാഴ്ചപ്പാട് മാറിയാല്‍ മാത്രം മതിയെന്നാണ്'' ശ്രീലീല പറയുന്നു.

Summary

Sreeleela talks about being a mother to three kids. says they are not staying with her. she kept it a secret for a long time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com