'പണ്ടൊക്കെ ഞങ്ങൾ വീട്ടിൽ പിറന്നാൾ ആഘോഷിച്ചിരുന്നത് ഇങ്ങനെയാണ്'; ചിത്രങ്ങളുമായി ശ്രീലീല

ജൂണ്‍ 14 നാണ് ശ്രീലീലയുടെ ജന്മദിനം.
Sreeleela
ശ്രീലീല (Sreeleela)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള നടിയാണ് ശ്രീലീല (Sreeleela). വളരെ ചെറിയ പ്രായത്തിൽ തന്നെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിടാനായി ശ്രീലീലയ്ക്ക്. നടിയുടെ ഡാൻസിനും ആരാധകരേറെയാണ്. അടുത്തിടെ അല്ലു അർജുനൊപ്പം പുഷ്പ 2 വിലെ കിസിക് എന്ന ഡാൻസ് നമ്പറിലും ശ്രീലീല എത്തിയിരുന്നു. ഇപ്പോഴിതാ ശ്രീലീലയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശ്രീലീല തന്നെയാണ് മനോഹരമായ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതും. ജൂണ്‍ 14 നാണ് ശ്രീലീലയുടെ ജന്മദിനം. പിറന്നാൾ‌ ആഘോഷങ്ങൾ നേരത്തെ തുടങ്ങി എന്നാണ് ശ്രീലീല കുറിച്ചിരിക്കുന്നത്. ഇളം നീല നിറത്തിലെ സാരി ഉടുത്ത്, കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ ധരിച്ച് മുടിയില്‍ മുല്ലപ്പൂ ചൂടി ട്രെഡീഷ്ണൽ ലുക്കിലാണ് ശ്രീലീലയെ ചിത്രങ്ങളില്‍ കാണാനാവുക.

ഒരു ചിത്രത്തില്‍ ഒരു കൊട്ടയില്‍ രണ്ട് പേര്‍ ശ്രീലീലയെ എടുത്തു കൊണ്ടു വരുന്നത് കാണാം. ഇതേ കൊട്ടയില്‍ തുലാഭാരം നടത്തുന്നതും, കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും കാണാം. "പണ്ടൊക്കെ ഞങ്ങൾ വീട്ടിൽ പിറന്നാൾ ആഘോഷിച്ചിരുന്നത് ഇങ്ങനെയാണ്. പ്ലാനിങ് ക്രെഡിറ്റ്‌സ് – അമ്മ (പ്രീ ബര്‍ത്ത്‌ഡേ)” എന്ന ക്യാപ്ഷനോടെയാണ് ശ്രീലീല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇതിനിടെ ശ്രീലീല രഹസ്യമായി വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ശ്രീലയുടെ മുഖത്ത് മഞ്ഞളും ചന്ദനവും ചാര്‍ത്തുന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ നടന്‍ കാര്‍ത്തിക് ആര്യന്റെ പേര് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിട്ടുണ്ട്.

കാര്‍ത്തിക് ആര്യനും ശ്രീലീലയും വിവാഹിതരാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കാര്‍ത്തിക്കിന്റെ നായികയായി ‘ആഷിഖി 3’ എന്ന ചിത്രത്തിലാണ് ശ്രീലീല നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് താരങ്ങള്‍ ഡേറ്റിങ്ങിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്.

കാര്‍ത്തിക് ആര്യന്റെ കുടുംബം മാത്രം പങ്കെടുത്ത പാര്‍ട്ടിയില്‍ ശ്രീലീലയും എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തന്റെ കുടുംബത്തോടൊപ്പം നടി ഡാന്‍സ് ചെയ്യുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തുന്ന കാര്‍ത്തിക്കിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supriya, Prithviraj
Shobana
KAPPA act
Akhil Vidyadhar and Greeshma Bose
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com