'ഇത് വെറുമൊരു ബിരുദം മാത്രമല്ല, ഞാൻ എന്നെ ഒന്നു കൂടി പരിചയപ്പെടുത്തട്ടേ... ഡോ ശ്രീലീല'; ഹൃദ്യമായ കുറിപ്പുമായി നടി

എനിക്ക് എന്നിൽ തന്നെ വിശ്വാസം കുറവായിരുന്ന കാലത്ത് എന്നെ വിശ്വസിച്ച എല്ലാവർക്കും
Sreeleela
Sreeleelaഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെലുങ്ക്, കന്നഡ, തമിഴ് സിനിമാ മേഖലയിൽ വളരെ തിരക്കുള്ള നടിമാരിലൊരാളാണ് ശ്രീലീല. അഭിനയത്തിലെ തിരക്കുകൾക്കിടയിലും തന്റെ മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസം എംബിബിഎസ് ബിരുദദാന ചടങ്ങിൽ നിന്നുള്ള ശ്രീലീലയുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ബിരുദദാന ചടങ്ങിൽ നിന്നുള്ള ഏതാനും ചില ചിത്രങ്ങളും ശ്രീലീല പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കും മുത്തച്ഛനും മുത്തശ്ശിയ്ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചത്.

"ഒരു നാഴികക്കല്ല്. അറിഞ്ഞോ അറിയാതെയോ നിങ്ങളും ഭാഗമായ ഒരു യാത്ര. മുഖംമൂടികളില്ലാത്ത, എനിക്ക് ഞാനായിരിക്കാൻ കഴിഞ്ഞ, ശാന്തമായ എന്റെ പുണ്യസങ്കേതം. നിങ്ങളുടെ ഈ പെൺകുട്ടി അവളുടെ വാക്ക് പാലിച്ചിരിക്കുന്നു. ഇത് വെറുമൊരു ബിരുദം മാത്രമല്ല. ഇത് വളർച്ചയുടെയും, വിശ്വാസത്തിന്റെയും, കണ്ണീരിന്റെയും, അതിജീവനത്തിന്റെയും, പുതിയൊരു വ്യക്തിത്വത്തിലേക്കുള്ള പരിവർത്തനത്തിന്റെയും കഥയാണ്.

എന്റെ കുടുംബത്തിന്, സുഹൃത്തുക്കൾക്ക്, സഹപ്രവർത്തകർക്ക്- പ്രത്യേകിച്ചും എന്റെ പരീക്ഷാ സമയങ്ങളിൽ എനിക്ക് വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുകയും ആ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്തവർക്ക്- ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. എനിക്ക് എന്നിൽ തന്നെ വിശ്വാസം കുറവായിരുന്ന കാലത്ത് എന്നെ വിശ്വസിച്ച എല്ലാവർക്കും... നന്ദി.

പ്രിയപ്പെട്ടവരേ, നിങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നിങ്ങൾ എനിക്ക് നൽകിയ സമയത്തിന്. ഓരോ പുഞ്ചിരിക്കും, പ്രോത്സാഹന വാക്കുകൾക്കും, നിശബ്ദമായ പ്രാർത്ഥനകൾക്കും. ഈ അധ്യായം എന്നെ രൂപപ്പെടുത്തി. എന്നെ വിനീതയാക്കി. എന്നെ കരുത്തയാക്കി.

Sreeleela
'ഡോ ശ്രീലീല', എംബിബിഎസ് വിജയകരമായി പൂർത്തിയാക്കി നടി; അഭിനന്ദനപ്രവാഹം

അതുകൊണ്ട്, എന്നെത്തന്നെ ഞാൻ വീണ്ടും പരിചയപ്പെടുത്തട്ടെ... സ്നേഹപൂർവ്വം, ഡോ ശ്രീലീല"- നടി കുറിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മയുടെ പാത പിന്തുടർന്നാണ് ശ്രീലീല ഡോക്ടർ ബിരുദം നേടിയത്. ശിവകാർത്തികേയൻ നായകനായെത്തിയ പരാശക്തിയാണ് ശ്രീലീലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Summary

Cinema News: Actress Sreeleela shares emotional note on her MBBS degree.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com