'തിരക്കഥയെഴുതാമെങ്കില്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ തിരിച്ചുപോകാം'; നടനാകാന്‍ എഴുതി തുടങ്ങി, പകരം വെക്കാനില്ലാത്തവനായി

തിരക്കഥ എന്ന നടുക്കടലിലേക്ക് എന്നെ തള്ളിയിട്ട് എന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച വിദഗ്ധനാണ് ഇയാള്‍
sreenivasan
sreenivasanഫയല്‍
Updated on
1 min read

മലയാള സിനിമയില്‍ തുടര്‍ച്ചയില്ലാത്ത പ്രതിഭയാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം പകരംവെക്കാനില്ലാത്തവനായി മാറിയ പ്രതിഭ. മലയാളിയെ ഇന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് ശ്രീനിവാസന്റെ തിരക്കഥകള്‍.

sreenivasan
'മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്'

1984 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ തിരക്കഥയിലേക്ക് കടക്കുന്നത്. നടനാകാനാകാനായിരുന്നു ശ്രീനിവാസന്‍ ആഗ്രഹിച്ചത്. തിരക്കഥാകൃത്തായതു പോലും നടനാകാന്‍ വേണ്ടിയാരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എങ്ങനെയാണ് തിരക്കഥാകൃത്തായതെന്ന് ശ്രീനിവാസന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

sreenivasan
'ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ സ്വന്തം ശ്രീനി'; നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

പ്രിയദര്‍ശന്റെ സിനിമയില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ശ്രീനിവാസന്‍. തിരക്കഥയെഴുതിയാല്‍ അഭിനയിക്കാം എന്നായി പ്രിയദര്‍ശന്‍. അങ്ങനെ ശ്രീനിവാസന്‍ തിരക്കഥാകൃത്താവുകയായിരുന്നു.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമായി തിരുവനന്തപുരത്ത് ചെന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് എന്താണ് പ്രിയ എന്റെ വേഷം എന്ന് ഞാന്‍ ചോദിച്ചു. വേഷമൊക്കെ പിന്നെ പറയാം, അഭിനയിക്കാന്‍ വന്നതാണല്ലേ? പ്രിയന്‍ ചോദിച്ചു. അതെ, നാളെ തുടങ്ങുകയാണെന്ന് പറഞ്ഞ് വന്നതാണെന്ന് ഞാനും. 'കുഴപ്പമൊന്നുമില്ല, ഇവിടെ ഒരു സാധനമില്ല' എന്ന് പറഞ്ഞു. അതെന്താണ്? തിരക്കഥ!'' ശ്രീനിവാസന്‍ പറയുന്നു.

''ഇനിയെന്ത് ചെയ്യുമെന്ന് ഞാന്‍. അതറിയില്ല. താന്‍ എഴുതുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാം എന്ന് പ്രിയന്‍ പറഞ്ഞു. എനിക്ക് എഴുതാനറിയില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ വന്ന വഴിയെ പൊയ്‌ക്കോ എന്ന് പ്രിയനും. വന്ന വഴി പോകാന്‍ എനിക്കറിയാം. പക്ഷെ പോയിട്ട് പ്രയോജനം ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അവിടെ തന്നെ നിന്നു. അങ്ങനെ സിനിമയുടെ തിരക്കഥ എന്ന നടുക്കടലിലേക്ക് എന്നെ തള്ളിയിട്ട് എന്നെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച വിദഗ്ധനാണ് ഇയാള്‍. ഞാന്‍ മുങ്ങിയും പൊങ്ങിയും ചക്രശ്വാസം വലിച്ചും ജീവന് വേണ്ടി പാടുപെടുകയാണ്. അതിനിടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്'' എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.

Summary

Sreenivasan became a writer because of Priyadarshan. Once he recalled how the director asked him to write.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com