'മന്നത്തിലെ സിസിടിവി ദൃശ്യങ്ങൾ അവൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പോകുവാണെന്നാണ് ഞാൻ കരുതിയത്'

ഷോയുടെ ടോൺ പിടിക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു.
Shah Rukh Khan, Aryan Khan
Shah Rukh Khan, Aryan Khanവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബോളിവുഡിന്റെ കിങ് ഖാൻ ആണ് ഷാരുഖ് ഖാൻ. ഷാരുഖിനോടുള്ള അതേ സ്നേഹം മക്കളായ ആര്യനോടും സുഹാനയോടും അബ്രാമിനോടും ആരാധകർക്കുണ്ട്. ആര്യനും സുഹാനയും സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ കിങ് ഖാൻ. മാത്രമല്ല, തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷത്തിലൂടെയാണ് ഷാരുഖും കുടുംബവും ഇപ്പോൾ കടന്നു പോകുന്നത്.

ആര്യന്റെ സംവിധാന അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണിപ്പോൾ ഷാരുഖും കുടുംബവും. ദ് ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിലൂടെയാണ് ആര്യൻ സംവിധായകന്റെ കുപ്പായമണിയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സീരിസിന്റെ ട്രെയ്‌ലർ ലോഞ്ച് മുംബൈയിൽ വച്ച് നടന്നത്.

ഷാരുഖ് തന്നെയായിരുന്നു പരിപാടിയുടെ അവതാരകൻ ആയെത്തിയതും. ഇപ്പോഴിതാ ഒരു ഷോ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് ആര്യൻ വന്നു പറഞ്ഞപ്പോൾ തന്റെ മനസിൽ തോന്നിയതിനെക്കുറിച്ച് ഷാരുഖ് തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

"പപ്പാ ഞാനൊരു ഷോ ചെയ്യാൻ പോവുകയാണ്. അത് വളരെ റോ ആയിട്ടുള്ള എന്നാൽ തീവ്രതയേറിയതും അല്പം ഭ്രാന്തമായിട്ടുള്ള ഒരു സംഭവം ആയിരിക്കുമെന്നാണ് ആര്യൻ വന്ന് എന്നോട് പറഞ്ഞത്. സത്യം പറയാലോ ഞാനപ്പോൾ വിചാരിച്ചത്, മന്നത്തിലെ സിസിടിവി ദൃശ്യങ്ങൾ എടുത്ത് അവൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ പോകുവാണെന്നാണ്".- ഷാരുഖ് തമാശയായി പറഞ്ഞു.

Shah Rukh Khan, Aryan Khan
'എനിക്കും സിനിമ ചെയ്യാൻ സമയമായി എന്നവൾ പറഞ്ഞു; നന്നായി ചെയ്താല്‍ അവര്‍ക്ക് കൊള്ളാം'

"ശരിക്കും വളരെ പുതുമയുള്ളതും യുണീക് ആയിട്ടുള്ള ഒരു സംഭവമാണ് അവൻ ചെയ്യുന്നത്. സത്യം പറഞ്ഞാൽ, അതിലേക്ക് എത്താൻ അല്ലെങ്കിൽ ശരിക്കും മനസ്സിലാക്കാൻ, ഷോയുടെ ടോൺ പിടിക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. പക്ഷേ അതിലേക്ക് എത്തിക്കഴിഞ്ഞപ്പോൾ എനിക്കത് ശരിക്കും ഇഷ്ടമായി.

Shah Rukh Khan, Aryan Khan
'ഐശ്വര്യയുടെ നായകനാകാന്‍ അന്ന് പല ഹീറോകളും തയ്യാറായില്ല, പക്ഷെ മമ്മൂട്ടി അതൊന്നും ഗൗനിച്ചില്ല'; ക്ലാസിക് ചിത്രത്തെപ്പറ്റി സംവിധായകന്‍

സത്യസന്ധമായി പറഞ്ഞാൽ, ഞാനിപ്പോൾ ശരിക്കും സന്തോഷവാനാണ്. ഈ ഷോയെക്കുറിച്ച് മാത്രമല്ല, ഇതിൽ അഭിനയിക്കുന്ന ഓരോരുത്തരെയും കുറിച്ചോർത്ത്. കാരണം ഈ സീരിസിന്റെ ശ്വാസവും ജീവനുമൊക്കെ അവരാണ്. ഓൺസ്ക്രീനിൽ ഒരു മാജിക് സൃഷ്ടിക്കുന്നതും അവരാണ്".- ഷാരുഖ് പറഞ്ഞു.

Summary

Cinema News: Actor Shah Rukh Khan reveals his initial reaction when Aryan came up with the idea of Ba***ds of Bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com