ആര്‍ആര്‍ആര്‍ ചിത്രീകരണത്തിനിടെ രാജമൗലിക്ക് ആസ്ത്മയുണ്ടായി; വെളിപ്പെടുത്തി ശ്രിയ ശരണ്‍

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് താരം ആര്‍ആര്‍ആര്‍ ഓര്‍മകള്‍ പങ്കുവച്ചത്
ശ്രിയ ശരൺ, രാജമൗലി/ ഫെയ്സ്ബുക്ക്
ശ്രിയ ശരൺ, രാജമൗലി/ ഫെയ്സ്ബുക്ക്
Updated on
1 min read

വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നാണ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. ഗോള്‍ഡന്‍ ഗ്ലോബില്‍ നോമിനേഷന്‍ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. അ്തിനിടെ സിനിമയുടെ ചിത്രീകരണത്തിനിടെ രാജമൗലിക്ക് അസ്ത്മയുണ്ടായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ശ്രിയ ശരണ്‍. 

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് താരം ആര്‍ആര്‍ആര്‍ ഓര്‍മകള്‍ പങ്കുവച്ചത്. എനിക്ക് ഏറെ സന്തോഷമുണ്ട്. ഈ സിനിമയ്ക്കായി രാജമൗലി സാര്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്റെ രംഗം ചിത്രീകരിക്കുന്നതിന് തൊട്ടു മുന്‍പായി അദ്ദേഹത്തിന് ആസ്ത്മയുണ്ടായി. പക്ഷേ അതൊന്നും അദ്ദേഹത്തെ ബാധിച്ചില്ല. വളരെ മനോഹരമായാണ് ആ രംഗം എടുത്തിരിക്കുന്നതും എഴുതിയിരിക്കുന്നതും.- ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ ശരണ്‍ പറഞ്ഞു. 

ഒറിജിനല്‍ സോങ് കാറ്റഗറിയിലേക്കാണ് ആര്‍ആര്‍ആറിന് നോമിനേഷന്‍ ലഭിച്ചത്. ഹിറ്റായി മാറിയ നാട്, നാട് എന്ന് ഗാനത്തിനാണ് അംഗീകാരം. കൂടാതെ ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തില്‍ മികച്ച സിനിമയ്ക്കും നോമിനേഷനുണ്ട്. 2022 മാര്‍ച്ച് 25ന് റിലീസ് ചെയ്ത ചിത്രത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com