

മമ്മൂക്കയുടെ പേരിനോടുചേര്‍ന്നുതന്നെ എന്റെ പേരുവന്നത് തന്നെ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിന് തുല്യമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എനിക്കൊപ്പം അവാര്‍ഡ് കിട്ടിയ അലന്‍സിയര്‍ ചേട്ടനാണെങ്കിലും ഞങ്ങള്‍ക്ക് ആര്‍ക്ക് കിട്ടിയാലും സന്തോഷം എന്ന് വിചാരിക്കുന്ന വ്യക്തികളാണെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നത് ഒരു ആഗ്രഹമേ അല്ലാതിരുന്ന ആളായിരുന്നു താന്‍. സിനിമയിലേക്ക് വന്ന് ഇടക്കാലത്ത് അവധിയെടുക്കുകയും വീണ്ടും സിനിമയിലേക്ക് വരണമെന്നും ആഗ്രഹിച്ച വ്യക്തിയല്ല. ഇപ്പോള്‍ സിനിമകള്‍ മാത്രം സ്വപ്നം കാണുന്ന ഒരാളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇത്തവണത്തെ അവാര്‍ഡ് ജേതാക്കളെ ജോലി സംബന്ധമായും വ്യക്തിപരമായും അറിയുന്ന ആളുകളാണ് എന്നത് സന്തോഷം നല്‍കുന്നു. കഴിഞ്ഞവര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് പ്രേക്ഷകര്‍ സിനിമ കണ്ടതെന്നും കുഞ്ചാക്കോ പറഞ്ഞു.
എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താന്‍. അവാര്‍ഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ദുബായ് ട്രിപ്പ് കഴിഞ്ഞുവരുന്ന സമയത്ത് വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ ഒരു കുടുംബം കാണാന്‍ വന്നു. അക്കൂട്ടത്തിലെ ഗൃഹനാഥന്‍ പറഞ്ഞു, നമ്മള്‍ ഒരേ നാട്ടുകാരാണെന്ന്. ആലപ്പുഴക്കാരനാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല കാസര്‍കോട്ടുകാരനാണ് എന്ന് പറഞ്ഞു. ആ ചോദ്യം അവാര്‍ഡ് കിട്ടിയതിന് തുല്യമായിട്ടാണ് തോന്നിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates