'ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന സിനിമ'; മാലിക്കിനെ കുറിച്ച് ഫഹദ്

ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ ചിത്രമാണ് മാലിക്.
മാലിക് പോസ്റ്റര്‍, ഫഹദ് ഫാസില്‍
മാലിക് പോസ്റ്റര്‍, ഫഹദ് ഫാസില്‍
Updated on
1 min read



ടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ ചിത്രമാണ് മാലിക്. ജൂലൈ 15ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസാവാനിരിക്കെ, മാലിക് തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ചിത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. 

'മാലിക്കിന്റെ സ്റ്റോറി ലൈന്‍ എനിക്ക് വളരെ സ്‌പെഷ്യലായി തോന്നി, ആത്മാവില്‍ തൊട്ടാണ് ഞങ്ങളീ സിനിമയുണ്ടാക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്കും അതേ ഫീല്‍ കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'-വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു. 
'മഹേഷിനെപ്പോലൊരു ബ്രില്ല്യന്റ് സംവിധായകനൊപ്പം സഹകരിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്' എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. 

ഫഹദിന്റെ സി യു സൂണ്‍, ജോജി എന്നീ ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മൂന്ന് ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന മാലിക്, താരത്തിന്റെ കരിയറിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണ്. സംവിധായകന്‍ മഹേഷ് നാരായണനൊപ്പം ഫഹദിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് മാലിക്. 

ഇതുവരെ കണ്ടുവന്ന സിനിമ രീതികളല്ല മാലിക്കിലുള്ളതെന്ന് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിമിഷ സജയന്‍ പറഞ്ഞു. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും മഹേഷ് നാരായാണന്റെ മാസ്റ്റര്‍ പീസാണ് മാലിക്കെന്നും നിമിഷ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞവര്‍ഷം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് കാരണം റിലീസ് വൈകി. തുടര്‍ന്നാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരൂമാനിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com