സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

അഞ്ചാം സീസണ്‍ റിലീസിന് ദിവസങ്ങള്‍ മാത്രം
Millie Bobby Brown
Millie Bobby Brownഫയല്‍
Updated on
1 min read

ജനപ്രീയ വെബ് സീരീസാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ഹിറ്റ് സീരീസുകളില്‍ ഒന്ന്. സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ അഞ്ചാം സീസണിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. അഞ്ചാം സീസണിന്റെ റിലീസിന് മുമ്പായി പുറത്ത് വരുന്ന വാര്‍ത്തകള്‍ പക്ഷെ ആരാധകരെ അമ്പരപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നതാണ്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇലവനെ അവതരിപ്പിക്കുന്ന മിലി ബോബി ബ്രൗണ്‍ സഹതാരം ഡേവിഡ് ഹാര്‍ബറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഡേവിഡ് ഹാര്‍ബര്‍ തന്നെ ചിത്രീകരണത്തിനിടെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മിലിയുടെ പരാതി. സ്‌ട്രേഞ്ചര്‍ തിങ്‌സില്‍ മിലിയുടെ വളര്‍ത്തച്ഛനായിട്ടാണ് ഡേവിഡ് ഹാര്‍ബര്‍ അഭിനയിക്കുന്നത്.

അതേസമയം പരാതിയില്‍ ലൈംഗിക അതിക്രമ ആരോപണങ്ങളൊന്നും തന്നെയില്ല. കഴിഞ്ഞ സീസണിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിലി പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ലഭ്യമായിട്ടില്ല.

2016ലാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ് ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത്. വന്‍ വിജയമായ സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇംഗ്ലീഷ് സീരീസായി മാറിയിരുന്നു. സീരീസിന്റെ അവസാന സീസണ്‍ പുറത്തിറങ്ങാനിരിക്കുകയാണ്. നവംബര്‍ 26ന് ആദ്യ വോള്യം റിലീസാകും. രണ്ടാം വോള്യം ക്രിസ്തുമസിനും അവസാന എപ്പിസോഡ് ന്യൂ ഇയറിനുമാകും പുറത്തിറങ്ങുക. സീരിസിന്റെ അവസാന എപ്പിസോഡ് തീയേറ്ററിലാകും റിലീസാവുക.

Summary

Stranger Things star Millie Bobby Brown files harassment complaint against co-star David Harbour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com