'പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു'; സെൽഫ് ട്രോൾ വിഡിയോയുമായി സുബി സുരേഷ്

തന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടോ എന്ന സുബിയുടെ ചോദ്യത്തിന് പണ്ഡിറ്റ് നൽകിയ മറുപടിയാണ് ഹിറ്റാകുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

സിനിമയിലും ടെലിവിഷനിലും നിറസാന്നിധ്യമാണ് സുബി സുരേഷ്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല അവതാരകയായും താരം കയ്യടി നേടാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ഒരു വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. സന്തോഷ് പണ്ഡിറ്റുമൊത്തുള്ള ഒരു ടെലിവിഷൻ ഷോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. തന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടോ എന്ന സുബിയുടെ ചോദ്യത്തിന് പണ്ഡിറ്റ് നൽകിയ മറുപടിയാണ് ഹിറ്റാകുന്നത്. 

എന്നെപ്പൊലെ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു പണ്ഡിറ്റിനോട് സുബിയുടെ ചോദ്യം. അത് പിന്നെ മാഡം,  എന്ന് പറഞ്ഞ് തുടങ്ങിയ പണ്ഡിറ്റിനോട്, അത് തിരുത്തി, മാഡം അല്ല, സുബി അങ്ങനെ വിളിച്ചാല്‍ മതിയെന്ന് പറയുന്നു. ഓകെ, സുബി ഞാൻ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണം എന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

രസകരമായ അടിക്കുറിപ്പിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ഡിറ്റിനെ കല്ല്യാണം കഴിക്കാനോർത്തതാ, മച്ചാൻ കാലേൽ വാരി തറയിലടിച്ചു.. എനിക്കെന്തിന്റെ കേടായിരുന്നു.. എന്നാണ് സുബി കുറിച്ചത്. വിഡിയോയ്ക്ക് കമന്റുമായി സന്തോഷ് പണ്ഡിറ്റും എത്തി. 'ഞാൻ. സുബി ജി എനിക്ക് സിസ്റ്റർ മാതിരി .. അതാ അങ്ങനെ പറഞ്ഞെ.. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചോ ? ഉച്ച ഭക്ഷണം കഴിച്ചോ ? ചായ കുടിച്ചോ ? നന്ദി ..' എന്നാണ് സന്തോഷ് പണ്ഡ‍ിറ്റ് കമന്റ് ചെയ്തത്. പോസ്റ്റിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com