'എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് ധാരണയുണ്ട്, ന്യായീകരിക്കാനല്ല ഞാൻ വന്നിരിക്കുന്നത്'; വൈറൽ വിഡിയോയ്ക്ക് പിന്നാലെ സുധ ചന്ദ്രൻ

ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം.
Sudha Chandran
Sudha Chandranവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഒരു ഭജനക്കിടെ അതിവൈകാരികമായി പെരുമാറുന്ന നടി സുധ ചന്ദ്രന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറിയിരുന്നു. ഭജന നടക്കുന്നതിനിടെ നടി നിയന്ത്രണം വിട്ട് അസാധാരണമായി പെരുമാറുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം.

വേദിയിൽ പ്രാർഥനയും ചടങ്ങുകളും നടക്കുന്നതിനിടെയാണ് സുധ അസാധാരണമായി പെരുമാറാൻ തുടങ്ങുന്നത്. നിന്നയിടത്തു നിന്നും നിന്ത്രണമില്ലാതെ ചാടുകയും അലറിക്കരയുകയും ചെയ്യുന്ന സുധ ചന്ദ്രനെ വിഡിയോയിൽ കാണാം. ഇതിന് പിന്നാലെ നടിക്കെതിരെ വൻ തോതിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുധ ചന്ദ്രൻ. തന്റെ ആത്മീയ അനുഭവത്തെക്കുറിച്ച് മറ്റുള്ളവരോട് വിശദീകരണം നൽകേണ്ട ആവശ്യം തനിക്കില്ലെന്ന് സുധ ചന്ദ്രൻ പറഞ്ഞു. സൂമിനോടായിരുന്നു നടിയുടെ പ്രതികരണം.

"ഞാൻ ഇവിടെ അതിനെ ന്യായീകരിക്കാനല്ല വന്നിരിക്കുന്നത്. ജീവിതത്തെക്കുറിച്ച് എനിക്ക് എന്റേതായ ധാരണയുണ്ട്. ഞാൻ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. എന്നെക്കുറിച്ച് ട്രോളുകൾ ഉണ്ടാക്കുന്നവരെ ഞാൻ കാര്യമാക്കാറില്ല. ട്രോൾ‌ ചെയ്യുന്നവർക്ക് അത് നല്ലതായിരിക്കും, നിങ്ങൾ സന്തോഷിക്കൂ.

അവരെ ഞാൻ ഒരിക്കലും വകവെയ്ക്കുന്നില്ല. എന്റെ വികാരങ്ങളോട് യോജിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരെയാണ് ഞാൻ ഗൗനിക്കുന്നത്. മറ്റുള്ളവർ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് അത് പ്രധാനമാണ്". - സുധ പറഞ്ഞു. ഓൺലൈൻ വരുന്ന ട്രോളുകൾക്കോ ​​അനാവശ്യമായ അഭിപ്രായങ്ങൾക്കോ ​​താൻ ഉത്തരവാദിയല്ലെന്നും നടി കൂട്ടിച്ചേർത്തു.

"എനിക്ക് അപകടമുണ്ടായതിന് ശേഷം ഞാൻ ചെയ്ത കാര്യങ്ങൾ കണ്ടിട്ട് ആളുകൾ എന്നെ വിമർശിക്കുകയും ഞാനൊരു വിഡ്ഢിയാണെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അത് വിജയിച്ചുക്കഴിഞ്ഞാൽ, ആളുകൾ പിന്നെ അതിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ". - സുധ ചന്ദ്രൻ പറഞ്ഞു.

Sudha Chandran
'നിന്റെ കലപില ശബ്ദമില്ലാതെ ഞാന്‍ എങ്ങനെ ജീവിക്കും?' സഹോദരിയുടെ വിയോഗത്തില്‍ നെഞ്ചുകലങ്ങി ചിത്ര അയ്യര്‍

അതേസമയം ഭജനയ്ക്ക് സുധ ചന്ദ്രന്‍റെ കുടുംബാംഗങ്ങളും പരിചയക്കാരും ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് സുധ ധരിച്ചിട്ടുള്ളത്. നെറ്റിയിൽ ‘ജയ് മാതാ ദി’ എന്നെഴുതിയ തുണിയും കെട്ടിയിട്ടുണ്ട്.

Sudha Chandran
'ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്'; സുരേഷ് ഗോപിയുടെ കയ്യിലിരുന്ന് മോണ കാട്ടി ചിരിച്ച് ഓം ബേബി; വാത്സല്യം തുളുമ്പും വിഡിയോ

മലയാളം ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ‘നാഗിൻ’, ‘യേ ഹെ മൊഹബത്തേൻ’ തുടങ്ങിയ പരമ്പരകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുധ ചന്ദ്രൻ. വർഷങ്ങൾക്ക് മുൻപ് കാറപകടത്തിൽ കാല് നഷ്ടമായ സുധ, ഏറെ നാളത്തെ വിശ്രമത്തിന് ശേഷം വീണ്ടും നൃത്തരംഗത്തും അഭിനയ രംഗത്തും തിരിച്ചെത്തുകയായിരുന്നു.

Summary

Cinema News: Actress Sudha Chandran breaks silence after viral Jagran Video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com