'അച്ഛനും അമ്മയുമാണ് എന്റെ അവസാന വാക്ക്, എന്തുണ്ടായാലും ആദ്യം വിളിക്കുന്നതും അവരെ'; സുഹാന ഖാൻ

ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നത് അവരെയായിരിക്കും.
Suhana, Shah Rukh Khan and Gauri Khan
Suhana, Shah Rukh Khan and Gauri Khanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിന്റെ 'കിങ് ഖാന്‍' ഷാരുഖ് ഖാനോളം തന്നെ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. ഷാരുഖിന്റെ മക്കളായ ആര്യനും സുഹാനയും അബ്രാവുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതരുമാണ്. മക്കൾക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷാരുഖ് ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയുമാണ് തന്റെ തീരുമാനങ്ങളുടെ അവസാന വാക്ക് എന്ന് പറയുകയാണ് ഷാരുഖാന്റെ മകൾ സുഹാന ഖാൻ. 'കിങ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ സുഹാന. ഹാർപേഴ്‌സ് ബസാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഹാന.

തന്റെ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു സുഹാന. "എനിക്ക് എന്റെ മാതാപിതാക്കളോട് ചോദിക്കണം. അവരാണ് അന്തിമ തീരുമാനം പറയുന്നത്". - സുഹാന പറഞ്ഞു. ഫിലോസഫിക്കൽ ആയിട്ടുള്ള ഉപദേശങ്ങൾ അച്ഛൻ നൽകുമ്പോൾ അമ്മ കൂടുതലും പ്രാക്ടിക്കലായിട്ടുള്ള നിർദേശങ്ങളാണ് തരാറുള്ളതെന്നും സുഹാന കൂട്ടിച്ചേർത്തു.

Suhana, Shah Rukh Khan and Gauri Khan
'കുറേ നാളുകൾക്കു ശേഷമാണ് ഞാനൊരു പൊതുവേദിയിൽ വരുന്നത്; ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു'

"രണ്ടിനും ഇടയിൽ, എനിക്ക് സ്ഥിരത കണ്ടെത്താൻ പറ്റും. ഇപ്പോൾ എന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു പ്രതിസന്ധി നേരിടുകയാണെങ്കിൽ ഞാൻ ആദ്യം വിളിക്കുന്നത് അവരെയായിരിക്കും. അച്ഛൻ ജീവിതത്തെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച് വിശാലമായി ചിന്തിക്കുമ്പോൾ, അമ്മ കൂടുതലും വ്യക്തതയോടെ മുന്നോട്ട് പോകാനാണ് ശ്രമിക്കാറ്.

Suhana, Shah Rukh Khan and Gauri Khan
വിഷ്ണു ഉണ്ണികൃഷ്ണനും ഹരിശ്രീ അശോകനും; ചിരി വിരുന്നൊരുക്കി 'മാജിക് മഷ്റൂംസ്' ട്രെയ്‌ലർ

യാതൊരുവിധ പ്രതീക്ഷകളുമില്ലാതെ സമ്മർദ്ദങ്ങളില്ലാതെ എന്നെ ജീവിക്കാൻ സഹായിക്കുന്നത് അവരാണ്. ആളുകൾ എന്നെ അം​ഗീകരിക്കുന്നതിനേക്കാൾ കൂടുതൽ മാനസികമായും ശാരീരികമായും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് എനിക്ക് പ്രധാനം".- സുഹാന പറഞ്ഞു.

Summary

Cinema News: Suhana Khan says Shah Rukh and Gauri have the final say in her decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com