

ഭ്രമയുഗം കണ്ട ശേഷം മമ്മൂട്ടിയ്ക്ക് രോഗാവസ്ഥയുണ്ടാകുമെന്ന് താന്‍ പ്രവചിച്ചതായി തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ പറഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടന്‍ വിനായകനെക്കുറിച്ചുള്ള സുനില്‍ പരമേശ്വരന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. വിനായകന് കാക്കകളുമായി ബന്ധമുണ്ടെന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.
വിനായകനെ നശിപ്പിക്കുക സാധ്യമല്ല. എന്ത് ചെയ്താലും കൂടുതല്‍ ശക്തി പ്രാപിക്കുകയേയുള്ളൂവെന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്. ഡിഎന്‍എ ന്യൂസ് യൂട്യൂബ് ചാനലിലൂടെയായിരുന്നു സുനില്‍ പരമേശ്വരന്റെ പരാമര്‍ശം.
''വിനായകന് എന്ന നടനെക്കുറിച്ച് വലിയ കിംവദന്തികള്‍ ഉയരുന്നുണ്ട്. ഒരുപാട് പേര്‍ അദ്ദേഹത്തെ ചുറ്റും നിന്ന് ആക്രമിക്കുന്നു. വിനായകന്‍ ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് നേരിടുന്നു. എന്തുകൊണ്ടാണ് വിനായകന് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ ലക്ഷണ ശാസ്ത്ര പ്രകാരം നോക്കിയപ്പോള്‍ കേട്ടത് കാക്കകള്‍ കരയുന്ന ശബ്ദമാണ്. കാക്കകളുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.'' എന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.
''വിനായകന്‍ ഒരിക്കലും മനുഷ്യനുമായി പൊരുത്തപ്പെടില്ല. കാക്കയ്ക്ക് ചോറ് കൊടുത്താല്‍ നമ്മള്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ പറന്നു പോകും. ഇദ്ദേഹത്തിന് പൊരുത്തപ്പെടാന്‍ പറ്റില്ല. അത് നമ്മള്‍ തിരിച്ചറിയണം. അദ്ദേഹം പ്രതികരിക്കും, ഇഷ്ടമുള്ളത് പറയും. വിനായകന്‍ എന്ന് പറയുന്ന നടന്‍ ക്രൂരനായ വില്ലനെ അവതരിപ്പിക്കുമെങ്കിലും അദ്ദേഹത്തിന് നന്മയുള്ള മനസുണ്ടെന്ന് ചിന്തിക്കാനാണ് ഇഷ്ടം'' എന്നും അദ്ദേഹം പറയുന്നുണ്ട്.
വിനായകന്‍ പറയുന്നതെല്ലാം തള്ളിക്കളയാന്‍ പറ്റില്ല. ഇക്കാര്യം പറഞ്ഞതിന് വിനായകന്‍ ചിലപ്പോള്‍ എന്നേയും ചീത്ത വിളിച്ചേക്കുമെന്നും സുനില്‍ പരമേശ്വരന്‍ പറയുന്നുണ്ട്. ധൂമാവതിയുടെ അനുഗ്രഹമുള്ളയാളാണ് വിനായകന്‍. അദ്ദേഹത്തെ നശിപ്പിക്കാന്‍ നോക്കണ്ട. സ്വയം ഇല്ലാതാവുകയേയുള്ളൂ. നമ്മളെന്ത് ചെയ്താലും നൂറ് ശതമാനം ശക്തിയോടെ പുറത്ത് വരും. അദ്ദേഹത്തിന്റെ ലക്ഷണമതാണ്. അദ്ദേഹത്തിന്റെ ശത്രുഭാഗത്ത് നില്‍ക്കുന്നവര്‍ക്ക് യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.
നശിപ്പിക്കാന്‍ ശ്രമിക്കുന്തോറും ശക്തി കൂടുന്ന ഗ്രഹനിലയാണ് വിനായകന്റേത്. ഒരു തലത്തിലും അദ്ദേഹത്തിലെ കലാകാരനെയോ വ്യക്തിയെയോ നശിപ്പിക്കാന്‍ പറ്റില്ലെന്നും സുനില് പരമേശ്വരന്‍ പറയുന്നുണ്ട്. അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് സുനില്‍ പരമേശ്വരന്‍. മലയാളത്തിന് പുറമെ കന്നഡയിലും തിരക്കഥകളെഴുതിയിട്ടുണ്ട്. അനന്തഭദ്രത്തിന് ആധാരമായ നോവലും സുനിലിന്റേതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates