അന്ന് ദൈവവും കുടുംബവും സാക്ഷി, ഇന്ന് ഞങ്ങൾ 5 പേർ; 'വീണ്ടും വിവാഹിതയായി' സണ്ണി ലിയോണി

എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും
Sunny Leone
സണ്ണി ലിയോണിയുടെ വിവാഹ ചിത്രംഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് താരം സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. 13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് മക്കളെ സാക്ഷിയാക്കി ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ നിഷ, നോഹ, അഷർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. മാലി ദ്വീപിൽ വച്ചാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ ആരാധകർക്കായി ഇരുവരും പങ്കുവച്ചിട്ടുണ്ട്.

"ദൈവത്തിന്റേയും കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും മുന്നിൽ വെച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും."– വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചു.

വിവാഹ മോതിരം നൽകി ഡാനിയൽ സണ്ണിയ്ക്ക് സർപ്രൈസും ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം - മെയ്ഡ് ഗൗൺ ധരിച്ചാണ് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. 2011ലാണ് ഡാനിയൽ വെബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ൽ സണ്ണി ലിയോണിയും ഡാനിയൽ വെബറും ചേർന്ന് ​ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തിൽ സണ്ണി ലിയോണി സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.

നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഈ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബർ, നോഹ സിങ് വെബർ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. 2012ൽ പുറത്തിറങ്ങിയ പൂജാ ഭട്ടിൻ്റെ ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി നിരവധി വേഷങ്ങളിൽ താരമെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com