പൂളിലെ ട്യൂബിൽ ഇരിക്കാനുള്ള സണ്ണി ലിയോണിയുടെ പെടാപ്പാട്; 'വമ്പൻ പരാജയം'; രസകരമായ വിഡിയോയുമായി താരം

ഞാൻ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോ​ദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡ് നായികയാണ് സണ്ണി ലിയോണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരം പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ്. സ്വിമ്മിങ് പൂളിൽ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയിൽ കാണുന്നത്. 

പൂളിൽ കിടക്കുന്ന റിങ്ങിൽ കയറിപ്പറ്റാൻ പെടാപ്പാട് പെടുകയാണ് സണ്ണി. പലരീതിയിൽ ശ്രമം നടത്തിയെങ്കിലും എല്ലാം വമ്പൻ പരാജയങ്ങളാവുകയായിരുന്നു. ഞാൻ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോ​ദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്യൂബിലേക്ക് ചാടുകയും ഇരുന്നുനോക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ട്യൂബ് വച്ച് പൂളിൽ കളിക്കുന്ന മക്കളേയും വിഡിയോയിൽ കാണാം. 

എന്തായാലും ആരാധകർക്കിടയിൽ ചിരിപടർത്തുകയാണ് വിഡിയോ. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കഷ്ടപ്പാട് തനിക്ക് അറിയാം എന്നായിരുന്നു ഒരാളുടെ കമന്റ്. പൂളിൽ തലയിടിക്കാൻ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 21കാരിയെപ്പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER