കര്‍ണാടകയില്‍ 'തഗ്ഗ് ലൈഫ്' റിലീസ് നീളുന്നു; പരാതി കേള്‍ക്കാതെ സുപ്രീം കോടതി

കന്നഡ ഭാഷയെക്കുറിച്ച് കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്.
thug life
thug life karnataka releaseCenter-Center-Chennai
Updated on
1 min read

ബംഗളൂരു: കമല്‍ ഹാസന്‍ ചിത്രം തഗ്ഗ് ലൈഫിന്റെ (Thug life) കര്‍ണാടകയിലെ റിലീസ് പ്രതിസന്ധിയില്‍. സിനിമയുടെ റിലീസിനെതിരെ നേരത്തെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിനിമയുടെ റിലീസിന് സുരക്ഷ ആവശ്യപ്പെട്ട് കര്‍ണാടക തിയറ്റേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി കേള്‍ക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. നേരത്തെ ഇതേ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ എതിര്‍പ്പുമായി വന്ന സംഘടനകളുമായി രമ്യതിയിലെത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. എന്നാല്‍ സുപ്രീം കോടതി പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ഹൈക്കോടതിയെ സമീപിക്കാനാണ് പരാതി കേട്ട ജസ്റ്റിസ് പികെ മിശ്ര ആവശ്യപ്പെട്ടത്.

കന്നഡ ഭാഷയെക്കുറിച്ച് കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ തഗ്ഗ് ലൈഫിന്റെ റിലീസ് മാറ്റിവെക്കുന്നതായി കമല്‍ ഹാസന്‍ അറിയിച്ചിരുന്നു. പിന്നീട് പ്രതിഷേധക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സിനിമയുടെ റിലീസ് നിരോധിക്കാന്‍ കര്‍ണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സും തീരുമാനിച്ചു. ഇതോടെ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും തീരുമാനം ആയിരുന്നില്ല.

കമല്‍ ഹാസന്‍ നായകനാകുന്ന തഗ്ഗ് ലൈഫിന്റെ സംവിധാനം മണിരത്‌നം ആണ്. കമല്‍ ഹാസന്‌റെ രാജ് കമല്‍ ഫിലിംസും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സിമ്പു, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, അശോക് സെല്‍വന്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്ലാസിക് ചിത്രമായ നായകന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒരുമിച്ച ചിത്രമാണ് തഗ്ഗ് ലൈഫ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Supreme Court
'Do Not Appoint Honey M Varghese as HC Judge': Survivor Moves President and Chief Justice
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com