നടന്മാരോട് ആരും ഭാരമെത്രയാണെന്ന് ചോദിക്കില്ലല്ലോ, എന്തിന് നടിയോട് മാത്രം ചോദിക്കുന്നു?; പിന്തുണച്ച് സുപ്രിയയും ചിന്മയിയും

ജേര്‍ണലിസത്തിന്റെ പേരില്‍ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ? എന്ന് സുപ്രിയ.
Supriya Menon, Gouri Kishan and Chinmayi Sripada
Supriya Menon, Gouri Kishan and Chinmayi Sripadaഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോഡി ഷെയിം ചെയ്ത യൂട്യൂബര്‍ക്ക് മറുപടി നല്‍കിയ ഗൗരി കിഷന് പിന്തുണയുമായി സിനിമാ ലോകവും സോഷ്യല്‍ മീഡിയയും. പുതിയ സിനിമയായ അദേഴ്‌സിന്റെ പ്രസ് മീറ്റിനിടെയാണ് സംഭവം. ചിത്രത്തിലെ നായകനോട് യൂട്യൂബര്‍ ഗൗരിയുടെ ഭാരമെത്രയാണെന്ന് ചോദിക്കുകയായിരുന്നു. ഉടനെ തന്നെ ഈ ചോദ്യം ശരിയല്ലെന്ന് ഗൗരി ചൂണ്ടിക്കാണിക്കുകയായിരുന്നു.

Supriya Menon, Gouri Kishan and Chinmayi Sripada
'എന്റെ ശരീരത്തെക്കുറിച്ച് കമന്റ് ചെയ്താല്‍ മിണ്ടാതിരിക്കുമെന്ന് കരുതിയോ? അങ്ങനെ ചോദിക്കാന്‍ അവര്‍ക്കെങ്ങനെ ധൈര്യം വന്നു'; തുറന്നടിച്ച് ഗൗരി കിഷന്‍

ഗൗരിയും ചോദ്യം ചോദിച്ച യൂട്യൂബറും തമ്മില്‍ വാദപ്രതിവാദമുണ്ടായി. മാധ്യമപ്രവര്‍ത്തകരുടെ സംഘത്തില്‍ നിന്നും പലരും യൂട്യൂബറെ പിന്തുണച്ചെത്തിയെങ്കിലും ഗൗരി ശക്തമായി തന്നെ അവരെ നേരിടുകയായിരുന്നു. ഈ വിഡിയോ വൈറലായതോടെ ഗൗരിയ്ക്ക് പിന്തുണയറിയിച്ചെത്തുകയാണ് തമിഴ് സിനിമാ ലോകം. ഗായിക ചിന്‍മയി ശ്രീപദയും ഗൗരിയ്ക്ക് പിന്തുണയുമായെത്തി.

Supriya Menon, Gouri Kishan and Chinmayi Sripada
'വണ്ണം വയ്ക്കണോ എന്നത് എന്റെ ഇഷ്ടം'; ബോഡി ഷെയ്മിങ് നടത്തിയ വ്ലോ​ഗർക്ക് ​ഗൗരിയുടെ മറുപടി, കയ്യടിച്ച് താരങ്ങൾ

''അനാവശ്യവും അപമാനിക്കുന്നതുമായൊരു ചോദ്യത്തെ എതിര്‍ത്ത നിമിഷം തന്നെ ബഹളം വെക്കുകയാണ്. ഇത്ര ചെറുപ്പമായൊരാള്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്ന് അവരെ എതിരിട്ടുവെന്നതില്‍ അഭിമാനം തോന്നുന്നു. ഒരു നടനോടും നിങ്ങളുടെ ഭാരം എത്രയാണെന്ന് ചോദിക്കാറില്ല. എന്തിനാണ് നടിയോട് മാത്രം ചോദിക്കുന്നതെന്ന് മനസിലാകുന്നില്ല'' എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.

പിന്നാലെ ചിന്മയിക്ക് നന്ദി പറഞ്ഞ് ഗൗരിയുമെത്തി. നിങ്ങളെപ്പോലുള്ള സ്ത്രീകളാണ് സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം. നിങ്ങളുടെ പിന്തുണയെ ഒരുപാട് വിലമതിക്കുന്നു. നന്ദി എന്നായിരുന്നു ഗൗരിയുടെ മറുപടി. നടന്‍ കവിന്‍ അടക്കമുള്ളവര്‍ ഗൗരിയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. ഗൗരിയ്ക്ക് പിന്തുണയുമായി സുപ്രിയ മേനോനുമെത്തി. ജേര്‍ണലിസത്തിന്റെ പേരില്‍ ഒരു സ്ത്രീയോട് എന്തും ചോദിക്കാമെന്നാണോ? അവര്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിമാനം എന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.

നായകനോട് തന്റെ ഭാരം ചോദിച്ചതോടെയാണ് ഗൗരി ചുട്ടമറുപടി നല്‍കിയത്. എന്നാല്‍ താന്‍ ചോദിച്ചത് സാധാരണ ചോദ്യം മാത്രമാണെന്നായിരുന്നു യൂട്യൂബറുടെ വാദം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം എന്തിന് ചോദിച്ചുവെന്നും ഇത് ജേര്‍ണലിസം അല്ലെന്നുമായിരുന്നു ഗൗരിയുടെ മറുപടി. വണ്ണമുണ്ടെങ്കില്‍ എന്താണ് കുഴപ്പം? തമിഴ് സിനിമയിലെ നായികമാരെല്ലാം മെലിഞ്ഞിരിക്കണമെന്ന് വല്ല നിയമവും ഉണ്ടോ എന്നും ഗൗരി തിരിച്ചു ചോദിച്ചു. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Summary

Gouri Kishan gets supports from Supriya Menon and Chinmayi Sripada. singer asks why are they asking about weight only to actresses not actors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com