ആദ്യമായി കാമറ കയ്യിൽ കിട്ടിയ സന്തോഷം, താരസുന്ദരിയുടെ കുട്ടിക്കാലത്തെ വിഡിയോ

താരം തന്നെയാണ് മനോഹരമായ ഓർമ ആരാധകരുമായി പങ്കുവെച്ചത്
ആദ്യമായി കാമറ കയ്യിൽ കിട്ടിയ സന്തോഷം, താരസുന്ദരിയുടെ കുട്ടിക്കാലത്തെ വിഡിയോ
Updated on: 
1 min read

ആദ്യമായി കാമറ കയ്യിൽ കിട്ടിയടതിന്റെ സന്തോഷം മുഴുവൻ ആ ചിരിയിലില്ലേ? മനോഹരമായ ആ ചിരി നിങ്ങൾക്ക് പരിചിതമാണ്. മലയാളത്തിൽ അറിയപ്പെടുന്ന ഒരു താരസുന്ദരിയുടെ കുട്ടിക്കാല ഓർമയാണിത്. മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയുടെ കുട്ടിക്കാലത്തെ വിഡിയോ ആണിത്. താരം തന്നെയാണ് മനോഹരമായ ഓർമ ആരാധകരുമായി പങ്കുവെച്ചത്. 

കുട്ടിക്കാലത്ത് ഒരു കല്യാണ വീട്ടിൽ നിന്നുള്ളതാണ് സുരഭിയുടെ വിഡിയോ. കാമറ കയ്യിലെടുത്ത് അതിലൂടെ നോക്കുകയും അതിന്റെ അത്ഭുതത്തിൽ ചിരിക്കുകയുമാണ് താരം. "ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എൻ്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ" എന്ന കുറിപ്പിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

നിരവധി പേരാണ് കുട്ടി സുരഭിയുടെ ക്യൂട്ട്നസിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് സുരഭി ലക്ഷ്മി. നാടകത്തിലൂടെയാണ് സുരഭി സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രം. അനൂപ് മേനോൻ തന്നെ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് താരം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com