'കുടുംബത്തെപ്പറ്റിയാണ് പറയുന്നത്';  'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ടീസർ  

സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. 

ഭാര്യയും ഭർത്താവും അവർക്കിടയിലെ ഇണക്കങ്ങളും പിണക്കവും ചർച്ചചെയ്യുന്ന ചിത്രത്തിൽ അടുക്കളയിൽ മാത്രം ഒതുക്കപ്പെടാൻ നിയോ​ഗിക്കപ്പെട്ടതല്ല ഭാര്യയെന്ന ശക്തമായ സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്.  സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.  

ചിത്രത്തിൻറെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ. ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com