സുരാജ് വെഞ്ഞാറമൂടിനെ ഏറ്റവും പ്രണയാതുരനായി കണ്ടിട്ടുള്ളത് റോയ് എന്ന സിനിമയിലെ ഒരു ഗാനത്തിലാണ്. ആരാധകരുടെ ഹൃദയം കവർന്ന ഈ ഗാനത്തിനു പിന്നാലെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രീകരണം പൂർത്തിയാക്കിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ചിത്രത്തിന്റെ റിലീസിനെക്കുറിച്ചും മറ്റും ഒരു വിവരവും പുറത്തുവന്നില്ല. ഇപ്പോൾ റോയ് എപ്പോൾ വരും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ സുനിൽ ഇബ്രാഹിം.
സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല. ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു.- സുനിൽ കുറിച്ചു. ചിത്രം എത്താൻ ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ലെന്നുള്ള ഉറപ്പും അദ്ദേഹം നൽകുന്നുണ്ട്.
സുനിൽ ഇബ്രാഹിമിന്റെ കുറിപ്പ്
#റോയ് സിനിമ എപ്പോൾ വരും?
സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ?ടെക്‌നിക്കലി എന്തെങ്കിലും പ്രശ്നമായോ?
കോവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ് ആവുന്നില്ലേ?നിയമപരമായ എന്തെങ്കിലും കുരുക്കിൽപ്പെട്ടോ?
വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളിൽ പലതും ഇങ്ങിനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്.
ഈ ചോദ്യങ്ങളിൽ ഒന്ന് പോലും റോയ് വൈകാനുള്ള യഥാർത്ഥ കാരണമല്ല എന്ന് മാത്രം തല്ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല.
ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്.
ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു.
സ്നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം ...!
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates