ഔസേപ്പച്ചനെ കാണാൻ വീട്ടിലെത്തി സുരേഷ് ​ഗോപി, ഭക്ഷണത്തിനൊപ്പം പാട്ടും; വിഡിയോ വൈറൽ

ഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടുന്ന സുരേഷ് ​ഗോപിയേയും ഔസേപ്പച്ചനേയുമാണ് വിഡിയോയിൽ കാണുന്നത്
ഔസേപ്പച്ചനും സുരേഷ് ​ഗോപിയും/ വിഡിയോ സ്ക്രീൻഷോട്ട്
ഔസേപ്പച്ചനും സുരേഷ് ​ഗോപിയും/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സം​ഗീതസംവിധായകൻ ഔസേപ്പച്ചന്റെ വീട്ടിൽ അതിഥിയായി എത്തി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ പാട്ടുപാടുന്ന സുരേഷ് ​ഗോപിയേയും ഔസേപ്പച്ചനേയുമാണ് വിഡിയോയിൽ കാണുന്നത്. 

മോഹൻലാലിന്റെ ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിൽ ഓസേപ്പച്ചൻ ഈണം പകർന്ന  ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. ഔസേപ്പച്ചൻ പാടുന്നിടത്ത് നമ്മുടെ ഹൃദയം പൊള്ളും എന്ന് സുരേഷ് ​ഗോപി പറയുന്നതും കേൾക്കാം. ഔസേപ്പച്ചന്റെ കുടുംബാഗങ്ങളേയും വിഡിയോയിൽ കാണാം. 

ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാറാണ് വിഡിയോ പകർത്തിയിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നല്ല നടൻ....കൂടെ നല്ല സംഗീതഞ്ജനും- എന്നായിരുന്നു ഒരാളുടെ കമന്റ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com