ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം! വക്കീലായി സുരേഷ് ​ഗോപി; ജെഎസ്കെ ഫസ്റ്റ് ലുക്ക്

അഡ്വ ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുക.
JSK
ജെഎസ്കെ
Updated on
2 min read

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് സുരേഷ് ​ഗോപിയുടെ ജെഎസ്കെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ​ഗോപിയെത്തുക. ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരുകയും ചെയ്യും, അത് തന്നെ ചെയ്യുന്നു എന്ന വാചകങ്ങളോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തിയിരിക്കുന്നത്.

അഡ്വ ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ​ഗോപി ചിത്രത്തിലെത്തുക. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. പ്രവീൺ നാരായണൻ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ജെഎസ്കെയുടെ പൂർണരൂപം. വൻ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് അഭിഭാഷകനായി സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മാധവ് സുരേഷ്, അക്സർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ്, യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌, അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള താരങ്ങൾ.

കോസ്മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഡി ഒ പി - റെണദിവേ,എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് - ക്രിസ്റ്റോ ജോബി , അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് - ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ, ചീഫ് അസോസിയേറ്റ് ഡയറെക്ടെഴ്സ് - രാജേഷ് അടൂർ, കെ ജെ വിനയൻ, കോസ്റ്റും ഡിസൈനർ - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് - പ്രദീപ്‌ രംഗൻ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

JSK
അച്ഛന് പൊന്നുമ്മ നൽകിയും കുറുമ്പ് കാണിച്ചും തഹാൻ; ജൂനിയർ ടൊവിനോയ്ക്ക് പിറന്നാൾ ആശംസകളുമായി താരങ്ങൾ
JSK

ആർട്ട് ഡയറക്ഷൻ - ജയൻ ക്രയോൺ, വി എഫ് എക്സ് - ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് - ജെഫിൻ ബിജോയ്‌, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, കോൺടെന്റ് കോർഡിനേഷൻ - അനന്തു സുരേഷ് (എന്റർടൈൻമെന്റ് കോർണർ).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com