'സുരേഷ് ​ഗോപിക്ക് തിന്നാൻ കൊടുത്തത് ജീവനുള്ള എലിയെ'; യുവതുർക്കിയിലെ ആ രം​ഗത്തെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ

ഭദ്രൻ സംവിധാനം ചെയ്ത യുവതുർക്കി എന്ന ചിത്രത്തിൽ പച്ച എലിയെ കഴിക്കുന്ന സുരേഷ് ​ഗോപിയുടെ ഒരു രം​ഗമുണ്ട്
'സുരേഷ് ​ഗോപിക്ക് തിന്നാൻ കൊടുത്തത് ജീവനുള്ള എലിയെ'; യുവതുർക്കിയിലെ ആ രം​ഗത്തെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ
Updated on: 
1 min read

കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്കെടുക്കാൻ തയാറാകുന്ന അഭിനേതാക്കളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ വർഷങ്ങൾക്ക് മുൻപിറങ്ങിയ ചിത്രത്തിൽ സുരേഷ് ​ഗോപി ചെയ്ത സാഹസികതയെക്കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കൺട്രോളർ. ഭദ്രൻ സംവിധാനം ചെയ്ത യുവതുർക്കി എന്ന ചിത്രത്തിൽ പച്ച എലിയെ കഴിക്കുന്ന സുരേഷ് ​ഗോപിയുടെ ഒരു രം​ഗമുണ്ട്. ഇതിൽ സുരേഷ് ​ഗോപി കടിച്ചു പറിക്കുന്നത് ജീവനുള്ള എലിയെ തന്നെയാണെന്നാണ് പുറത്തുവരുന്നത്. 

ഷൂട്ടിങ് ലൊക്കേഷനിലുണ്ടായിരുന്ന പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂരാണ് വെളിപ്പെടുത്തൽ നടത്തിയത്. ആർട്ട് ഡയറക്ടർ കേക്കുകൊണ്ട് ഉണ്ടാക്കിയ എലിയെ കൊണ്ടുവന്നപ്പോൾ ഭദ്രൻ അത് വലിച്ചെറിഞ്ഞെന്നും. തുടർന്ന് പച്ച എലിയെ തന്നെ കടിക്കാനായി കൊടുത്തുവെന്നുമാണ് അദ്ദേഹം പറയുന്നത്. 

സേതുവിന്റെ വാക്കുകൾ ഇങ്ങനെ; യു​വ​തു​ർ​ക്കി​യി​ൽ ഒ​രു സീ​നു​ണ്ട്. ജ​യി​ലി​ല്‍ കീ​രി​ക്കാ​ട​ന്‍ ജോ​സി​ന്‍റെ ക്യാ​ര​ക്‌​ട​റി​ന് ചി​ക്ക​ന്‍ കൊ​ടു​ക്കു​ന്ന​തും, സു​രേ​ഷേ​ട്ട​ന്‍റെ ക​ഥാ​പാ​ത്രം അ​ത് എ​തി​ര്‍​ക്കു​ന്ന​തൊ​ക്കെ​യാ​ണ് സീ​ൻ. അ​തി​ല്‍ കീ​രി​ക്കാ​ട​ന്‍ ചെ​യ‌്ത ജ​യി​ല​ര്‍ സു​രേ​ഷേ​ട്ട​നെ പ​ച്ച എ​ലി തീ​റ്റി​ക്ക​ണം. മു​ത്തു​രാ​ജ് ഒ​രു കേ​ക്ക് എ​ലി​യു​ടെ രൂ​പ​ത്തി​ല്‍ ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​ന്ന് ഭ​ദ്ര​ന്‍ സാ​റി​ന് കൊ​ടു​ത്തു. അ​ദ്ദേ​ഹം അ​തെ​ടു​ത്ത് ഒ​റ്റ​യേ​റ് എ​റി​ഞ്ഞു. എ​ന്നി​ട്ട് പ​ച്ച എ​ലി​യെ കൊ​ണ്ടു​വ​രാ​ന്‍ പ​റ​ഞ്ഞു. അ​വ​സാ​നം ഒ​റി​ജി​ന​ല്‍ പ​ച്ച എ​ലി​യെ കൊ​ടു​ത്ത് സു​രേ​ഷേ​ട്ട​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു. അ​വ​സാ​നം മേ​യ‌്ക്ക​പ്പ് മാ​ന്‍ കൊ​ടു​ത്ത ഡെ​റ്റോ​ള്‍ കു​ടി​ച്ച്‌ തു​പ്പു​ന്ന സു​രേ​ഷേ​ട്ട​നെ​യാ​ണ് ഞാ​ന്‍ ക​ണ്ട​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajinikanth
Rajinikanth, Tamannah
Bhagyaraj, Rajinikanth, Bharathiraja
Mahesh Mathew, Mammootty
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com