'അവിശ്വസനീയമായ പ്രഭാവലയം': മോദിയെ കണ്ട അനുഭവം പങ്കുവച്ച് മാധവ് സുരേഷ്

തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അച്ഛനൊപ്പം എത്തി മാധവും ഭാവ്നിയും മോദിയെ കണ്ടത്
ഭാവ്നിയും മാധവും മോദിക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
ഭാവ്നിയും മാധവും മോദിക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സുരേഷ് ​ഗോപിയുടെ മക്കളും എത്തിയിരുന്നു. ഇളയ മക്കളായ ഭാവ്നിയും മാധവുമാണ് മോദിയെ കാണാനായി എത്തിയത്. മക്കൾ മോദിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മോദിയെ നേരിട്ട് കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മാധവ്. 

ഇത്തരമൊരു അവിശ്വസനീയമായ പ്രഭാവലയത്തിന്റെ സാന്നിധ്യത്തിൽ നിൽക്കാൻ കഴിഞ്ഞതുതന്നെ ആവേശകരമാണ്.- എന്ന അടിക്കുറിപ്പിലാണ് മാധവ് ചിത്രം പോസ്റ്റ് ചെയ്തത്. മാധവിന്റെ തോളത്ത് കൈവച്ച് സംസാരിക്കുന്ന മോദിയെ ആണ് ചിത്രത്തിൽ കാണുന്നത്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അച്ഛനൊപ്പം എത്തി മാധവും ഭാവ്നിയും മോദിയെ കണ്ടത്. 

സുരേഷ് ​ഗോപിയുടെ നാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് മാധവ്. അച്ഛനും സഹോദരൻ ​ഗോകുൽ സുരേഷിനും പിന്നാലെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് മാധവ്. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളിയിൽ നായകനായിട്ടാണ് മാധവ് എത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com