'പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാന്‍ പാമ്പിനെ പിടിക്കാന്‍ പോയി, അങ്ങനെ ഞാന്‍ 'പാമ്പ് സുരേഷ്' ആയി'; ഇരട്ടപ്പേരിനെക്കുറിച്ച് സുരേഷ് കൃഷ്ണ

'പിന്നെ ആ പരിസരത്ത് എവിടെ പാമ്പിനെ കണ്ടാലും എന്നെ വിളിക്കും'
Suresh Krishna
Suresh Krishnaവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

സുരേഷ് കൃഷ്ണയുടെ സോഷ്യല്‍ മീഡിയയിലെ വിളിപ്പേരാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പേര് കൂടി ഉണ്ടെന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്. പാമ്പ് സുരേഷ് എന്നാണ് ആ പേര്. ചെന്നൈയില്‍ ജീവിച്ചിരുന്ന കാലത്തായിരുന്നു സുരേഷ് കൃഷ്ണയ്ക്ക് ആ പേര് കിട്ടിയത്. തന്റെ പഴയ ഇരട്ട പേരിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് സുരേഷ് കൃഷ്ണ. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് കൃഷ്ണയുടെ കഥ പറച്ചില്‍.

Suresh Krishna
' മേക്കപ്പിട്ട് കണ്ണ് പഴുത്ത് പൊട്ടി, ഡോക്ടര്‍ തെറിയോട് തെറി'; ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് സുരേഷ് കൃഷ്ണ

''വാവ സുരേഷ് എന്നത് പോലെ പാമ്പ് സുരേഷ് എന്നൊരു പേര് പണ്ട് എനിക്കുണ്ടായിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന കാലം. ഒരിക്കല്‍ വീട്ടിലേക്ക് വരുമ്പോള്‍ അടുത്ത വീട്ടില്‍ ഭയങ്കര ആളും ബഹളവും. എന്താണ് പ്രശ്‌നം എന്ന് അന്വേഷിച്ചപ്പോള്‍ പാമ്പാണ്. തൊട്ടപ്പുറത്തെ വീട്ടിലെ പെണ്‍കുട്ടിയെ വളയ്ക്കാന്‍ ഞാന്‍ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഹീറോയിസം കാണിക്കാന്‍ പറ്റിയ അവസരം. അവളാണെങ്കില്‍ ബാല്‍ക്കണിയില്‍ നില്‍പ്പുമുണ്ട്'' സുരേഷ് കൃഷ്ണ പറയുന്നു.

Suresh Krishna
'ആ സാരി ധരിക്കാന്‍ ഗീത തയ്യാറായില്ല, സംവിധായകന്‍ എന്നെ ചിത്ത വിളിച്ചു'; സെറ്റിലുണ്ടായ പ്രശ്‌നത്തെപ്പറ്റി നന്ദു

''എന്ത് പാമ്പാണെന്നൊന്നും അറിയില്ല. ഞാന്‍ ആള്‍ക്കാരെ മാറ്റി അങ്ങോട്ട് ചെന്നു. പാമ്പിന്റെ വാലിന്റെ അറ്റം മാത്രമേ പുറത്തുള്ളൂ. ബാക്കി ഭാഗമത്രയും പൊത്തിന്റെ ഉള്ളിലാണ്. ഇത്രയും ആളുകള്‍ മാറി നില്‍ക്കുമ്പോള്‍ ഞാന്‍ അകത്തേക്ക് പോവുകയാണ്. തമ്പി പോവണ്ട പോവണ്ട എന്നൊക്കെ ആളുകള്‍ പറയുന്നുണ്ട്. ഞാന്‍ ചെന്ന് പാമ്പിന്റെ വാലില്‍ പിടിച്ചു. തിരിഞ്ഞ് നോക്കിയപ്പോള്‍ അവള്‍ മുകളില്‍ നില്‍പ്പുണ്ട്.''

''പിടിക്കുമ്പോഴാണ് പാമ്പിന്റെ വഴുവഴപ്പ് പോലുള്ള പ്രത്യേക ഫീല്‍ അറിയുന്നത്. ഇത്രയും ആളുകള്‍ നോക്കി നില്‍ക്കുകയാണ്. പിടിച്ചു പോയി. വിടാന്‍ പറ്റില്ല. വലിച്ചിട്ടും വലിച്ചിട്ടും മൊത്തം പുറത്ത് വരുന്നില്ല. നീണ്ടു കിടക്കുകയാണ്. അവസാനം വേറെ നിവൃത്തിയില്ലാതെ ഒറ്റ വലി. പാമ്പ് ഒറ്റ തിരിയലായിരുന്നു. പാമ്പുകളുടെ വാലില്‍ പിടിച്ചൊന്ന് വലിച്ചാല്‍ അവരുടെ സ്‌പൈന്‍ പൊട്ടുകയും അതോടെ അവിടെ കിടക്കുകയും ചെയ്യും. അക്കാര്യം എന്റെ മനസില്‍ എവിടെയോ കിടപ്പുണ്ടായിരുന്നു. ഭാഗ്യത്തിന് അവിടെ തൊട്ടപ്പുറത്ത് ഒരു തെങ്ങ് നില്‍പ്പുണ്ട്. നല്ല നീളമുണ്ട്. ഞാന്‍ കറക്കി ആ തെങ്ങില്‍ ഒറ്റയടി കൊടുത്തു. അതവിടെ ചുരുണ്ട് വീണു. ആളുകള്‍ കയ്യടിയും ബഹളവുമൊക്കെയായി. അവളേയും ഇംപ്രസ് ചെയ്തു. ഞാന്‍ കൂളായി ബൈക്കില്‍ കയറി പോയി.'' താരം പറയുന്നു.

''രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് രണ്ടു പേര്‍ വന്നു. അമ്മ വാതില്‍ തുറന്നു. സുരേഷ് തമ്പി ഉണ്ടോ എന്ന് ചോദിച്ചു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ അവിടെ അടുത്തെവിടെയോ പാമ്പുണ്ടത്രേ. പിന്നെ ആ പരിസരത്ത് എവിടെ പാമ്പിനെ കണ്ടാലും എന്നെ വിളിക്കും. അങ്ങനെ പാമ്പ് സുരേഷ് എന്നൊരു പേരും കിട്ടി'' എന്നതാണ് കഥയിലെ ടെയ്ല്‍ എന്‍ഡ് എന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്.

Summary

Suresh Krishna says during his Chennai days he was called Pambu Suresh. all because he wanted to impress a girl.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com