

തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി സെയ്‌ഷെൽസിൽ അവധിക്കാല ആഘോഷങ്ങളിലാണ് ദമ്പതിമാർ. ജ്യോതിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെലികോപ്റ്ററിൽ സെയ്ഷെൽസിലേക്ക് പോകുന്നതും ദ്വീപിലെ റിസോർട്ടിൽ ഇരുവരുമൊരുമിച്ച് സമയം ചെലവഴിക്കുന്നതും വിഡിയോയിൽ കാണാം.
ഇത്തവണ കുട്ടികളെ ഒപ്പം കൂട്ടാതെ ഇരുവരും തന്നെയാണ് അവധിക്കാലം ചെലവഴിക്കാൻ വിദേശത്തേക്ക് പറന്നത്. ‘നിനക്കും എനിക്കും മാത്രമായി ഈ പറുദീസയിൽ മറ്റൊരു ദിനം’- എന്നാണ് കിഴക്കൻ ആഫ്രിക്കയിലെ സെയ്‌ഷെൽസിൽ അവധിക്കാലം ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ട് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വിഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്. നിരവധി ആരാധകരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല സൂപ്പർ ഹിറ്റ് സിനിമയായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.
‘ഉയിരിൻ ഉയിരേ’ എന്ന ഗാനരംഗത്തിലേതു പോലെയാണ് സൂര്യയുടെയും ജ്യോതികയുടെയും അവധിക്കാല ദൃശ്യങ്ങൾ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിഡിയോയിൽ സൂര്യയെ കാണുന്നത്.
റെട്രോയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം വൻ ഹൈപ്പിലാണ് എത്തിയതെങ്കിലും തിയറ്ററുകളിൽ പരാജയമായി മാറി. റെട്രോയ്ക്ക് മുൻപിറങ്ങിയ സൂര്യ ചിത്രം കങ്കുവയും തിയറ്ററുകളിൽ വൻ പരാജയമായി മാറിയിരുന്നു.
Actor Suriya and his wife Jyotika enjoy vacation in Seychelles.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates