ഒരേയൊരു സൂര്യ, നസ്രിയയുടെ ഓറ ഫാമിങ്, നസ്‌ലിന്റെ വിളയാട്ടം; 'സീൻ' സീനാണ്- റിവ്യൂ

ആവേശത്തിന്റെ കെട്ടുപാടുകളില്ലാതെ ഇമ്പരാജിന്റെ പാരലൽ സ്ക്വാഡുമായി ജിത്തു തിയറ്ററിൽ രോമാഞ്ചമുണ്ടാക്കുന്നു.
Scene
SceneInstagram
Updated on: 
'സീൻ' സമ്മാ സീൻ താൻ (4.5 / 5)

'ഒരു സൂര്യൻ, ഒരേയൊരു സൂര്യ' എന്നടിവരയിടുന്ന സീനാണ് ജിത്തു മാധവൻ ​ദീപാവലിക്ക് കളർഫുള്ളായി ഒരു കോലുമിഠായി കണക്ക് ഒരുക്കിയിരിക്കുന്നത്. രണ്ടായിരങ്ങളുടെ തുടക്കത്തിലെ പ്രൈം സൂര്യ വൈബിലൊരു സെമ്മാ 'സീൻ' തിരൈപ്പടം. 'ആവേശ'ത്തിന്റെ കെട്ടുപാടുകളില്ലാതെ ഇമ്പരാജിന്റെ പാരലൽ സ്ക്വാഡുമായി ജിത്തു തിയറ്ററിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ട്. ത്രില്ലർ എന്നതിനപ്പുറം ഒരു കോമഡി എന്റർടെയ്നർ, പക്കാ സൂര്യാ ഷോ.

നായകന്മാർക്ക് ഇത്രയധികം ഫ്ലോകളോടെ നായകത്വം നൽകുന്നതിന് ജിത്തു മാധവന്റെ കയ്യിൽ സ്പെഷ്യൽ കൂട്ടുണ്ട്. സകല ഇൻസെക്യൂരിറ്റികൾക്കും നടുവിൽ നിന്നാണ് അവരെല്ലാവരും അസാധാരണമായി ഫൈറ്റ് ചെയ്യുന്നത്. 'സീനി'ലും സീൻ വ്യത്യസ്തമല്ല.

ആവേശത്തിര നിറയ്ക്കുന്ന ജിത്തുമാധവൻ മേക്കിങ്ങിൽ സൂര്യ സ്റ്റൈലിൽ കഥയൊഴുകുന്നുണ്ട്. 90സ് കിഡ്സിന്റെ സൂര്യ സീനുകളോടുള്ള നൊസ്റ്റാൾജിയ കൂ‌ടെയാണ് ഇളക്കി വി‌ടുന്നത്. എക്സ്ട്രാ ഓർഡിനറിയായ ഒരു വില്ലനെ മറുപുറത്തും സകല അരക്ഷിതത്വവും നൽകി ഇമ്പരാജിനെ ഇപ്പുറത്തും നിർത്തുകയാണ് 'സീൻ'.

തമിഴ് കൊമേഴ്സ്യൽ സിനിമാ ഫോർമുലകൾക്കു പുറത്തുനിന്നാണ് 'സീൻ' അതിനാവശ്യമായ തോരണങ്ങൾ അണിയുന്നത്. തമിഴിലെ ടോപ്പ്ടെയർ നായകന്മാർ ഏറ്റെ‌ടുക്കാൻ സാധ്യതയില്ലാത്ത എക്സ്പിരിമെന്റൽ വേഷമാണ് യാതൊരു വിമുഖതയും കൂ‌ടാതെ സൂര്യ സ്വീകരിക്കുന്നത്. നായികയ്ക്കും വില്ലനും ഇടയിൽ അയാളൊരുക്കുന്ന 'പ്ലേ' എപ്പോഴോ ആ നായകനിൽനിന്നും അകന്നു പോയതായി സിനിമാ ലോകം പരിഭവം പ്രകടിപ്പിച്ച മീറ്ററിലാണ്. നായകനുള്ള അത്രതന്നെ സ്ക്രീൻ പ്രെസൻസും കയ്യടിയും ലഭിക്കുന്ന നായികയും വില്ലനും 'സീൻ' ശരിക്കും സീനാക്കുന്നു.

ഒരു വ്യാഴവട്ടത്തിനിപ്പുറം തമിഴിലേക്ക് മടങ്ങിയെത്തുന്ന നസ്രിയ സ്ക്രീനിലെ തന്റെ ആധിപത്യം കൃത്യമായി മാർക്ക് ചെയ്യുന്നുണ്ട്. ആ ഓറയൊന്നും എളുപ്പം മങ്ങുന്നില്ലെന്ന സ്റ്റേറ്റ്മെന്റ് അപ്പിയറൻസ്. സൂര്യയോട് അതേ ലെവലിൽ കിടപിടിക്കുന്ന, സിങ്കായി പോകുന്ന, പലയിടത്തും അതുക്കും മീതെ നിൽക്കുന്ന മൊമന്റുകളാണ് നായിക സമ്മാനിക്കുന്നത്. ഒരു ക്യൂട്ട്, ​ഗി​ഗ്ലി നായികയെന്ന ഇമേജിനെ തന്ത്രപൂർവ്വം മായ്ക്കുന്ന മായ.

ഒപ്പം ഏഴു വർഷത്തെ അനുഭവം കൊണ്ട് 47 സിനിമ അനുഭവമുള്ള ലെജന്റിനിപ്പുറം അതേ എനർജിയിൽ എത്തുന്ന നസ്‌ലിൻ. ആദ്യ സീൻ മുതൽ ക്ലൈമാക്സുവരെ പ്യുവർ നസ്‌ലിൻ ഷോയാണ്. ഒടുക്കം വരെ നായകനുമേൽ ഡോമിനേറ്റ് ചെയ്യുന്ന വില്ലനായി തമിഴകത്ത് വിലസണമെങ്കിൽ ആ പൊ‌ട്ടൻഷ്യൽ ചില്ലറയല്ലെന്നു തോന്നും.

'പാർട്ട് പാർട്ടാ നുറുങ്ക്ത' ബാക്ക് ​ഗ്രൗണ്ട് സ്കോറിന് അസാമാന്യ പവറാണ്. സുഷിന്റെ ബിജിഎമ്മിൽ, സിനിമ ഓരോ പോയിന്റിലും ഹൈ പോയിന്റുകൾ കയറിയിറങ്ങും. അസ്സൽ അരങ്ങേറ്റം. ബെത്ലഹേമിന്റെ വിഷ്വലിനു പിറകേ 'സീനി'ന്റെ എഡിറ്റിലും അജ്മൽ സാബു സി​ഗ്നേച്ചർ ബാക്കിവെക്കുന്നുണ്ട്.

താരതമ്യങ്ങൾക്ക് ഇടമൊരുക്കാതെ ജിത്തു മാധവൻ പരീക്ഷണങ്ങളുടെ സീനുകൾ എടുത്തുതീർക്കുകയാണ്. പരസ്പരം കെട്ടുപിണയാത്ത ഫിലിമോ​ഗ്രഫി. മേക്കിങ്ങിലെ പ്രോമിസ് മാത്രം സ്ഥായി.

Summary

The one Suriya, Nazriya’s 'aura' farming, and Naslen’s playful antics; the 'scene' is truly something else.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER