തിയറ്ററിൽ തീ പാറും; ഒരേ ദിവസം റിലീസിനൊരുങ്ങി കങ്കുവയും വേട്ടയ്യനും

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്.
Kanguva
ഒരേ ദിവസം റിലീസിനൊരുങ്ങി കങ്കുവയും വേട്ടയ്യനുംx
Updated on
1 min read

തമിഴ് സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് സൂര്യയുടെ കങ്കുവ. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഒക്ടോബർ 10 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ഒരു റിലീസ് പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. യുദ്ധത്തിൽ എതിരാളികളെ എതിർത്ത് തോൽപ്പിച്ച് അവർക്ക് മുകളിൽ അജയ്യനായി നിൽക്കുന്ന സൂര്യയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.

അതേസമയം രജനികാന്തിന്റെ വേട്ടയ്യനുമായി ബോക്സോഫീസ് ക്ലാഷിനൊരുങ്ങുകയാണ് കങ്കുവ. ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന വേട്ടയ്യനും ഒക്ടോബർ 10 നാണ് തിയറ്ററുകളിലെത്തുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Kanguva
'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ'; നെഞ്ചുനീറി മമ്മൂട്ടി

സൂര്യ ഇരട്ട വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ബോബി ഡിയോൾ, ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു തുടങ്ങി നിരവധി പേർ നിർണായക കഥാപാത്രങ്ങളായി എത്തും. രജിനിയുടെ വേട്ടയ്യൻ നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Enna Vilai
A tragic incident in Thrissur where a young couple was found dead, hanging from the same rope in a rented house.
Karuppu
Ready or Not 2: Here I Come
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com