18 വര്‍ഷം മുന്‍പത്തെ സാരി, വീണ്ടും അണിഞ്ഞ് സുസ്മിത സെന്‍; വിഡിയോ

2005ല്‍ കോഫി വിത്ത് കരണ്‍ ഷോയിലെ ആദ്യ സീസണിലാണ് ആദ്യമായി സുസ്മിത ഈ സാരിയണിഞ്ഞത്
സുസ്മിത ദീപാവലി പാർട്ടിക്ക് എത്തിയപ്പോൾ, സുസ്മിത കോഫി വിത്ത് കരൺ ഷോയിൽ/ വിഡിയോ സ്ക്രീൻഷോട്ട്
സുസ്മിത ദീപാവലി പാർട്ടിക്ക് എത്തിയപ്പോൾ, സുസ്മിത കോഫി വിത്ത് കരൺ ഷോയിൽ/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ബോളിവുഡിലെ താരറാണിയാണ് സുസ്മിത സെന്‍. സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുസ്മിതയുടെ ദിപാവലി ലുക്കാണ്. ശില്‍പ ഷെട്ടിയുടെ ദിപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ താരം എത്തിയിരുന്നു. 18 വര്‍ഷം മുന്‍പത്തെ സാരിയിലാണ് താരം എത്തിയത്. 

സില്‍വര്‍ ഗ്ലാസ് വര്‍ക്കോടു കൂടിയ ക്രീം സാരിയാണ് താരം അണിഞ്ഞത്. 2005ല്‍ കോഫി വിത്ത് കരണ്‍ ഷോയിലെ ആദ്യ സീസണിലാണ് ആദ്യമായി സുസ്മിത ഈ സാരിയണിഞ്ഞത്. സഞ്ജയ് ദത്തിനൊപ്പമായിരുന്നു സുസ്മിതയുടെ ആദ്യ കോഫി വിത്ത് കരണ്‍. 18 വര്‍ഷം കടന്നുപോയെങ്കിലും സുസ്മിതയെപ്പോലെ സാരിയും ചെറുപ്പം കാത്തുസൂക്ഷിച്ചു എന്നാണ് ആരാധകരുടെ കമന്റുകള്‍. 

കാമുകന്‍ റൊഹ്മാന്‍ ഷോളിനും മകള്‍ റെനീ സെന്നിനുമൊപ്പമാണ് സുസ്മിത പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്. റൊഹ്മാനുമായി 2021ല്‍ സുസ്മിത ബ്രേക്കപ്പിലായിരുന്നു. അടുത്തിടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com