'ബോളിവുഡിന് മാറിടവും, സൗത്തിന് വയറും'; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ടെന്ന് താപ്‌സി പന്നു

സെറ്റിലുള്ളവരെല്ലാം തുറിച്ച് നോക്കുന്നത് വല്ലാതെ നാണം കെടുത്തുന്നതാണെന്നും താപ്‌സി
Taapsee Pannu
Taapsee Pannu
Updated on
1 min read

ബോളിവുഡിലെ മുന്‍നിര നായികയായ താപ്‌സി പന്നു കരിയര്‍ ആരംഭിക്കുന്നത് തെന്നിന്ത്യയിലൂടെയാണ്. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താപ്‌സി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയിലെ സംവിധായകര്‍ നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നാണ് താപ്‌സി പറയുന്നത്.

Taapsee Pannu
'മനുഷ്യനെ തിന്നുന്ന രംഗം'; 'കേരള സ്റ്റോറി' സംവിധായകന്റെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കാതെ സെന്‍സര്‍ ബോര്‍ഡ്

അഭിനേതാക്കളുടെ അഭിനയം പകര്‍ത്തുന്നതിനേക്കാള്‍ ശരീരം കാമറയില്‍ പകര്‍ത്തുന്നതിന് മുന്‍തൂക്കം നല്‍കുന്ന ശീലം എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും താപ്‌സി പറയുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നടിമാരുടെ വയര്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബോളിവുഡില്‍ നടിമാരുടെ മാറിടം പകര്‍ത്താനാണ് ശ്രമിക്കുന്നതെന്നും താപ്‌സി പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് താന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Taapsee Pannu
'ആ സുന്ദരിമാര്‍ എഐ സൃഷ്ടിയോ?; രജനിയും കമലും ആരാധകരെ പറ്റിച്ചോ? പ്രൊമോ വിഡിയോയുടെ സത്യാവസ്ഥ!

''സൗത്തില്‍ അവര്‍ ചിലപ്പോള്‍ നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയും. പക്ഷെ ഇത് ആരു വഴിയാണ് അറിയിക്കുക എന്ന് അറിയില്ല. കാരണം സെറ്റില്‍ ആകെ രണ്ടോ മൂന്നോ സ്ത്രീകളേ ഉണ്ടാകൂ. ഡയറക്ടര്‍ അസിസ്റ്റന്റ് ഡയറക്ടറോട് പറയും. അയാളത് നടിയുടെ മേക്കപ്പ് ടീമിലെ സ്ത്രീയോട് പറയും. അങ്ങനെ അങ്ങനെയാണ് നടിയിലേക്ക് ഇക്കാര്യം എത്തുക'' എന്നും താപ്‌സി പറയുന്നു.

അത് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതും അപമാനകരവുമാണെന്നും താപ്‌സി തുറന്നടിച്ചു. ഷോട്ടിന് തയ്യാറായി വരുമ്പോള്‍ എന്ത് മാറ്റമാണ് ഉണ്ടായിരുന്നതെന്ന് സെറ്റിലുള്ളവരെല്ലാം തുറിച്ച് നോക്കുന്നത് വല്ലാതെ നാണം കെടുത്തുന്നതാണെന്നും താപ്‌സി പറഞ്ഞു. പലപ്പോഴും ഷോട്ടിന് മുമ്പായി പലവട്ടം ഇത്തരത്തില്‍ പരിശോധിക്കുമെന്നും താരം പറയുന്നു. പ്രേക്ഷകരുടെ താല്‍പര്യങ്ങളേയും ഫാന്റസികളേയും തൃപ്തിപ്പെടുത്താനായാണ് സംവിധായകര്‍ നടിമാരുടെ ശരീരഭാഗങ്ങള്‍ എടുത്ത് കാണിക്കാനായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും താപ്‌സി പറഞ്ഞു.

Summary

Taapsee Pannu talks about demands to wear padded bras from south indian directors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com