ചവിട്ടാന്‍ കാലു പൊക്കി, കൈ ചുരുട്ടി, ഫോട്ടോഗ്രാഫര്‍മാരോട് 'കലിപ്പിച്ച്' തൈമൂര്‍; വൈറലായി വിഡിയോ

നോ ഫോട്ടോ എന്ന് ഒച്ചവെക്കുന്ന തൈമൂറിനെ കരീന സമാധാനിപ്പിക്കുന്നതും കാണാം
തൈമൂറിനൊപ്പം കരീന/ ഇൻസ്റ്റ​ഗ്രാം, തൈമൂർ വൈറൽ വിഡിയോയിൽ നിന്ന്
തൈമൂറിനൊപ്പം കരീന/ ഇൻസ്റ്റ​ഗ്രാം, തൈമൂർ വൈറൽ വിഡിയോയിൽ നിന്ന്
Updated on
1 min read

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരുടേയും മകന്‍ തൈമൂറിനും ആരാധകര്‍ ഏറെയാണ്. ജനിച്ചുവീണതു മുതല്‍ താരപദവിയിലാണ് തൈമൂര്‍. എന്നാല്‍ വരുന്നിടത്തെല്ലാം പാപ്പരാസികള്‍ തന്റെ വിശേഷം തിരക്കാന്‍ നില്‍ക്കുന്നത് താര പുത്രന് അത്ര ഇഷ്ടമല്ല. തന്റെയും അമ്മയുടേയും ഫോട്ടോ എടുക്കാന്‍ നിന്ന ഫോട്ടോഗ്രാഫര്‍മാരോട് കലിപ്പിക്കുന്ന തൈമൂറിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

അമ്മ കരീനയുടെ കൈപിടിച്ച് കാറില്‍ നിന്ന് ഇറങ്ങിയ തൈമൂര്‍ ചുറ്റും കൂടി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെയാണ് കണ്ടത്. നോ ഫോട്ടോ എന്ന് ഒച്ചവെക്കുന്ന തൈമൂറിനെ കരീന സമാധാനിപ്പിക്കുന്നതും കാണാം. ഫോട്ടോഗ്രാഫര്‍മാരെ ചവിട്ടാന്‍ കാല്‍ പൊക്കുന്നത് ഇടിക്കുമെന്ന് കൈചുരുട്ടി ഭീഷണിപ്പെടുത്തുന്നുമുണ്ട് കുട്ടിത്താരം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് തൈമൂറിന്റെ വിഡിയോ. 

ഇതിന് മുന്‍പ് തന്റെ ഫോട്ടോ എടുക്കരുതെന്ന് തൈമൂര്‍ പാപ്പരാസികളോട് പറഞ്ഞിട്ടുണ്ട്. ജനിച്ചതുമുതല്‍ ക്യാമറ നിരീക്ഷണത്തിലാണ് ഈ മൂന്നു വയസുകാരന്‍. മീഡിയ അറ്റന്‍ഷനില്‍ തൈമൂറിന് താല്‍പ്പര്യമില്ലെന്നും സാധാരണ കുട്ടിയായിരിക്കാനാണ് അവന്‍ താല്‍പ്പര്യപ്പെടുന്നതെന്നും നേരത്തെ സെയ്ഫ് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സെയ്ഫും കരീനയും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com